മക്കയും മദീനയും ഈ ഭൂമിയിലെ ഏറ്റവും അനുഗ്രഹീതമായ സ്ഥലമാണ്, അല്ലാഹുവിന്റെ പുണ്യ ഭൂമിയായ കഅബയും ലോക മുസ്ലീങ്ങളുടെ കരളിന്റെ കഷ്ണമായ പ്രവാചകൻ മുഹമ്മദ് നബി (സ)തങ്ങൾ അന്ത്യ വിശ്രമം കൊള്ളുന്ന മസ്ജിദ് അൽ നബവിയും അല്ലാഹുവിന്റെ അപാരമായ കാവൽ നില നിൽക്കുന്ന പുണ്യ സ്ഥലമാണ്,
ആ പുണ്യ ഭൂമിയിൽ ഒരു വട്ടമെങ്കിലും പോയവർക്ക് അറിയാം ആ മണ്ണിൽ കാലു കുത്തുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന വല്ലാത്തൊരു ഫീൽ, ഭൂമിയിലെ എല്ലാ ആഡംബരങ്ങളും മറന്നു അല്ലാഹുവിന്റെ അരികിൽ എത്തിയ പ്രതീതി ആണ് ഓരോ മുസ്ലിമിനും ഉള്ളത്,
മലക്കുകൾ നിർമ്മിച്ച് പരിപാലിച്ചു പ്രവാചകന്മാരിലൂടെ കൈമാറി അവസാനത്തെ ഉമ്മത്തിന്റെ അനുയായികളുടെ കൈകളിൽ എത്തപ്പെട്ട കഅബയിൽ അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ട്, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ സൗദി ഹറം മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്,