യുഎഇ നിയമം മാറ്റിയതിനു ഇസ്ലാമിക നിയമം മാറ്റിയെഴുതി എന്ന് പരിഹസിക്കുന്നവരോട്

0
261

ഇസ്ലാമിന് ഒരൊറ്റ നിയമമേ ഉള്ളൂ അത് വിശുദ്ധ ഖുർആൻ ആണ്, കാലത്തിനു അനുസരിച്ചു അതിന്റെ നിയമങ്ങളിൽ ഒരു മാറ്റവും വരില്ല, അല്ലാതെ അറബ് ഇസ്ലാമിക രാഷ്ട്രങ്ങൾ അല്ല ഇസ്ലാമിക നിയമങ്ങൾ ഉണ്ടാക്കുന്നത്

ബിംബാരാധന അനുവദിച്ചതിനു പിന്നാലെ ലിവിങ് ടുഗതറും അനുവദിച്ചു യുഎഇ ഗവണ്മെന്റ്, സമൂഹത്തിൽ വ്യഭിചാരം വർധിക്കാൻ ഉതകുന്ന കാര്യങ്ങൾ ഒന്നൊന്നായി അനുവദിച്ചു യുഎഇ സർക്കാർ,
സുബ്ഹാനല്ലാഹ് ഇസ്ലം കർശനമായി വിലക്കിയ കാര്യമാണ് വ്യഭിചാരം, സമൂഹത്തിൽ വ്യഭിചാരം വർധിച്ചാൽ നിങ്ങൾ അന്ത്യ നാളിനെ പ്രതീക്ഷിച്ചു കൊള്ളൂ എന്ന പ്രവാചക വചനം ഈ നൂറ്റാണ്ടിനെ കുറിച്ചാണോ എന്നു പോലും നാം സംശയിച്ചു പോകുന്നു,

ഒട്ടു മിക്ക അറബ് രാഷ്ട്രങ്ങൾ പോലും ഇസ്‌ലാം വിരുദ്ധ കാര്യങ്ങളുടെ മുഖ്യ കേന്ദ്രങ്ങളായി മാറുന്നു പ്രതേകിച്ചു യുഎഇ, പലസ്തീൻ ജനതയുടെ എതിർപ്പ് പോലും മറികടന്നു ഇസ്‌ലാമിന്റെ ശത്രുക്കളായ ഇസ്രയേലുമായി ചങ്ങാത്തം കൂടിയത് അതിനു പിന്നാലെ മദ്യ വിൽപ്പന കൂട്ടാൻ പുതിയ നയവും ലിവിങ് ടുഗതരും അനുവദിച്ചു യുഎഇ,
വിവാഹേതര ലൈംഗിക ബന്ധത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ ഇല്ലായ്മ ചെയ്യണം എന്ന് ഖുർആൻ പഠിപ്പിക്കുമ്പോൾ ആണ് അതിനുള്ള സാഹചര്യം യുഎഇ തുറന്നു നൽകിയത്,

LEAVE A REPLY

Please enter your comment!
Please enter your name here