അറബ് ഇസ്രായേൽ ബന്ധം, മാസ് നീക്കവുമായി ഖത്തർ രംഗത്ത്

0
655

ഇസ്ലാമിക ലോകത്തും അറബ് ജനതയ്ക്കിടയിലും വളരെ വലിയ പ്രതിഷേധത്തിന് വഴിവെച്ച സംഭവം ആയിരുന്നു ബഹ്‌റൈൻ യുഎഇ ഇസ്രായേൽ കൂട്ടുകെട്ട്, പലസ്തീൻ ജനതയുടെ മണ്ണ് അമേരിക്കയുടെ സഹായത്തോടെ അധിനിവേശം നടത്തി പിടിച്ചടുക്കി ഇസ്രായേൽ ഭൂപ്രദേശത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നവരുമായി അറബ് രാജ്യങ്ങൾ സന്ധി ചെയ്‌യത് പലസ്തീൻ ജനതയോട് ചെയ്ത ഏറ്റവും വലിയ ചതിയായിരുന്നു.

സ്വതന്ത്ര പലസ്തീൻ എന്ന ഐക്യ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ തുരങ്കം വെക്കുക ആയിരുന്നു അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് രണ്ടാമൂഴത്തിനായി കച്ച കെട്ടിയ ഡൊണാൾഡ് ട്രംപിന് വേണ്ടി യുഎഇയും ബഹ്‌റൈനും അതിനു പിന്നാലെ സുടാനും ചെയ്തത്, അറബ് രാജ്യങ്ങളെ ഭിന്നിപ്പിക്കുക ഇസ്രായേലിനു വേണ്ടി ആ കാര്യത്തിൽ ഡൊണാൾഡ് ട്രംപ് പകുതി വിജയിച്ചിരുന്നു,

എന്നാൽ അറബ് രാജ്യങ്ങളായ സൗദിയും ഖത്തറും കുവൈറ്റും സ്വാതന്ത്ര പലസ്തീൻ രാജ്യമാണ് പ്രശ്ന പരിഹാരം എന്ന തങ്ങളുടെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചപ്പപ്പോൾ ട്രംപിന് പരാജയം സമ്മതിക്കേണ്ടി വന്നു…

ഇപ്പോൾ ഇതാ പിന്നിൽ നിന്നും ചതിച്ച യുഎഇക്കും ബഹ്‌റൈനും സുടാനും ശക്തമായ ഭാക്ഷയിൽ വിമർശിച്ചു മുന്നിൽ വന്നിരിക്കുകയാണ് ഖത്തർ

ഇസ്രയേലുമായി അറബ് രാജ്യങ്ങള്‍ ബന്ധം പുലര്‍ത്തുന്നത് വഴി സ്വതന്ത്ര ഫലസ്തീന്‍ എന്ന ആവശ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി

പറഞ്ഞു ഫലസ്തീനികളുടെ താല്‍പര്യങ്ങള്‍ സ്ഥാപിക്കുന്നതിനും മേഖലയിലെ ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിക്കുന്നതിനും ഐക്യ അറബ് മുന്നണി രൂപീകരിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനായി ഖത്തർ മുന്നിൽ നിൽക്കും സ്വാതന്ത്ര പലസ്തീൻ എന്ന ഞങ്ങളുടെ ആവശ്യത്തിൽ നിന്നും ഒരിഞ്ചു പോലും ഞങ്ങൾ പിന്നോട്ട് പോകില്ല ആർക്കു വേണ്ടിയും

ഫലസ്തീനികളുമായി ചര്‍ച്ച നടത്താനും ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷം ഇല്ലാതാക്കാനും വേണ്ടിയാണ് അറബ് രാഷ്ട്രങ്ങള്‍ ശ്രമിക്കേണ്ടത്. പതിറ്റാണ്ടുകളായുള്ള അറബ് നയമാണ് ഇപ്പോള്‍ യുഎഇയും സുഡാനും ബഹ്‌റൈനും ചേര്‍ന്ന് തകര്‍ത്തതെന്നുംഅദ്ദേഹം ആരോപിച്ചു.അത് വഴി കൂടതൽ പലസ്തീൻ മേഖലയിലേക്ക് തങ്ങളുടെ അധിനിവേശം നടത്താൻ ഇസ്രയേലിനെ പ്രേരിപ്പിക്കും,
അറബ് രാജ്യങ്ങളിൽ ആരെയും ഭയക്കാതെ ഇസ്രായേൽ തെമ്മാടിത്തരത്തിനു എതിരെ പ്രതികരിച്ച ഖത്തറിന് നൽകാം ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്..

അല്ലാഹു അറബ് രാഷ്ട്രങ്ങളിൽ നട്ടെല്ലുള്ളള്ള ഭരണാധികാരികൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ.ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here