ബൈഡന്റെ പുതിയ നീക്കം ഇസ്‌ലാം വിരുദ്ധർക്ക് കിട്ടിയ കനത്ത തിരിച്ചടി

0
372

ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വരുമെന്നും കൂടതൽ ഇസ്‌ലാം വിരുദ്ധ നിലപാട് കൈകൊണ്ടു ഇസ്‌ലാമിനെ കൂടതൽ പ്രതിസന്ധിയിൽ ആകുമെന്നും സ്വപ്നം കണ്ടു നടന്നവരാണ് ഒട്ടുമിക്ക ഇസ്‌ലാം വിരുദ്ധരും, എന്നാൽ ബൈഡൻ വിജയിക്കുകയും ബൈഡന്റെ ഓരോ പുതിയ നീക്കങ്ങളും ഇസ്ലാം വിരുദ്ധർക്ക് കിട്ടുന്ന കനത്ത തിരിച്ചടികളാണ്
കടുത്ത ഇസ്ലാം വിരുദ്ധ നിലപാടുള്ള നേതാവായിരുന്നു ഡൊണാൾഡ് ട്രംപ് അത് കൊണ്ട് തന്നെയാണ് വർഗീയവാദികളായ സംഘപരിവാർ തങ്ങളുട ആരാധ്യ പുരുഷനായി ഡൊണാൾഡ് ട്രംപിനെ അംഗീകരിക്കുന്നതും പിന്തുണക്കുന്നതും അത് അങ്ങനെയാണ് ഇസ്ലാം വിരുദ്ധ നിലപാട് ഉള്ള ആരും സംഘപരിവാരിന് പ്രിയപ്പെട്ടവരാണ്,

എന്നാൽ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സംഘികൾക്കും ഇസ്ലാം വിരുദ്ധർക്കും ഇതിനേക്കാൾ തിരിച്ചടി വേറെ ലഭിക്കാനില്ല, കാരണം ജോ ബൈഡന്റെ നിലപാട് മുസ്ലീങ്ങളെയും ഒരുമിച്ചു കൊണ്ട് പോവുക എന്നതാണ്

ഇപ്പോൾ
തന്റെ വിദേശകാര്യ നയത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നല്‍കി നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ നിയമനങ്ങള്‍. തന്റെ സംഘത്തില്‍ ഒരു അറബ്-അമേരിക്കനെ നിയമിച്ചാണ് ബൈഡന്‍ ചരിത്രം സൃഷ്ടിച്ചത്. ഫലസ്തീന്‍ വംശജയായ റീമ ദോദിന്‍ ആണ് ബൈഡന്റെ ടീമില്‍ ഇടം പിടിച്ചത്. വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് ലജിസ്ലേറ്റീവ് അഫയേഴ്‌സിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയാണ് നിയമനം.

ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം വൈറ്റ് ഹൗസിലെത്തുന്ന ആദ്യത്തെ ഫലസ്തീന്‍ അമേരിക്കന്‍ വംശജയാണ് റീമ. ഇവരുടെ മാതാപിതാക്കള്‍ ജോര്‍ദാനില്‍ നിന്ന് യുഎസിലേക്ക് കുടിയേറുകയായിരുന്നു.

നേരത്തെ, ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്റെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ഇവര്‍. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ജുഡീഷ്യറി സബ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദധാരിണിയാണ് റീമ ദോദിൻ

ഫലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ സ്വന്തം നാടിനു വേണ്ടി ശക്തമായി നില കൊണ്ട നേതാവ് കൂടിയാണ് റീമ. നിരാശരായ ജനതയുടെ അവസാനത്തെ അഭയമാണ് ചാവേര്‍ ബോംബറുകള്‍ എന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞിരുന്നു. ജോര്‍ദാനിലെ സാമൂഹിക നീതി മന്ത്രിയായിരുന്ന മുസ്തഫ ദോദിന്റെ കൊച്ചു മകള്‍ കൂടിയാണ് ഇവര്‍.

അറബ് ലോകവുമായുള്ള യുഎസിന്റെ ബന്ധം ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് സമ്പൂര്‍ണമായി വ്യത്യസ്തമായിരിക്കും എന്ന സൂചനയാണ് പുതിയ നിയമനങ്ങളില്‍ കൂടി ബൈഡൻ ലോകത്തിന് നൽകുന്നത് . അറബ് ലോകത്ത് ട്രംപിനേക്കാള്‍ ജനപിന്തുണയും ബൈഡനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here