ഖത്തറും തുർക്കിയും ഒന്നിക്കുന്നു ഇസ്ലാമിക രാഷ്ട്രത്തിലെ നേതൃ പദവിയിലേക്ക് ഉയരാൻ

0
201

ലോകത്ത് ഇസ്‌ലാം വിരുദ്ധ പ്രചാരണം ശക്തമായി നടന്നു കൊണ്ടിരിക്കുന്ന സമയത്തു അതിനെതിരെ ശക്തമായി പ്രതികരിച്ച രാജ്യങ്ങളാണ് തുർക്കിയും ഖത്തറും,അറബ് ഇസ്ലാമിക രാഷ്ട്രങ്ങൾ ഇസ്രയേലുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ചപ്പോൾ പലസ്തീൻ ജനതക്കു പൂർണ്ണ പിന്തുണ നൽകുകയും ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച അറബ് രാഷ്ട്രങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്ത ഖത്തറും ഇസ്ലാമിക രാജ്യങ്ങളിലെ ശക്തനായ ഭരണാധികാരി എന്ന് പേര് കെട്ട റജബ് ത്വയ്യിബ് ഉർദോഗാനും ഒന്നിക്കുമ്പോൾ അത് പുതിയ ചരിത്രം പിറവിയെടുക്കുകയാണ്

ഫ്രാൻസിന്റെ ഇസ്‌ലാം വിരുദ്ധ നിലപാടുകൾക്ക് എതിരെ ശക്തമായി പ്രതികരിച്ചു രംഗത്ത് വന്ന ഭരണാധികാരികൾ ആണ്ശൈഖ് തമീംമും റജബ് ത്വയ്യിബ് ഉർദോഗാനും, ലോകത്ത് അടിച്ചമർത്തപ്പെടുന്ന ജന വിഭാഗങ്ങൾക്ക് വേണ്ടി ശബ്ധിക്കുകയും അവർക്ക് സഹായങ്ങൾ എത്തിക്കാൻ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന ഇസ്ലാമിക രാജ്യങ്ങളിലെ ഇന്നത്തെ ഭരണാധികാരികൾ ശക്തരായ രണ്ട് നേതാക്കൾ ഒരുമിച്ചു പ്രവർത്തിക്കാനും പരസ്പര സഹകരണം ശക്തിപ്പെടുത്താനും തീരുമാനിക്കുമ്പോൾ അതൊരു ചരിത്ര നേട്ടമായി മാറുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here