ഹലാൽ ഭക്ഷണത്തിനു നേരെയും സംഘപരിവാർ ആക്രമണം

0
503

വർഗീയത പ്രചരിപ്പിക്കുന്നതിനു മുൻപ് എന്താണ് ഹലാൽ ഭക്ഷണം എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും ഉണ്ടാകണം, എന്താണ് ഇസ്‌ലാമിലെ ഹലാൽ ഭക്ഷണം എന്ന് അറിയാനുള്ള മനസ്സങ്കിലും വർഗീയവാദികൾക്ക് ഉണ്ടാകണം 2014 ഇൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ എത്തിയത് മുതൽ തുടങ്ങിയതാണ് ഇന്ത്യയിൽ വർഗീയതയുടെ അതി പ്രസരം ഇത്രയും നാൾ കൂടെ പഠിക്കുന്നവന്റെയും കൂടെ നടക്കുന്നവന്റെയും കൂടെ ജോലി എടുക്കുന്നവരുടെയും ജാതിയോ മതമോ ആരും നോക്കാറില്ലായിരുന്നു

എന്നാൽ ഇന്ന് അത് മാറി ജാതിയും മതവും നോക്കി കൂട്ടുകാരെ തിരഞ്ഞെടുക്കുകയും ജോലിക്ക് ആളെ തിരഞ്ഞെടുക്കുന്നത് മുതൽ സകല മേഖലയിലും വർഗീയത വളർന്നു അത് മാത്രമാണ് ബിജെപി സർക്കാർ രാജ്യത്തിനു നൽകിയ സംഭാവന സകല മേഖലകളിലും വർഗീയത്തിയുടെ അതി പ്രസരം കടന്ന് വന്നു ഏറ്റവും ഒടുവിൽ ഇതാ അത് ആഹാരത്തിനു മുകളിലും, ലൗ ജിഹാദിന് ശേഷം പുറത്തിറക്കുന്ന പുതിയ നാടകം ഹലാൽ ഭക്ഷണം

LEAVE A REPLY

Please enter your comment!
Please enter your name here