രോഹിത് ശർമ്മക്ക് എതിരെ ഭീക്ഷണിയുമായി സംഘപരിവാർ

0
307

രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നയങ്ങൾക്ക് എതിരെ ആര് ശബ്ദിച്ചാലും അവരെയെല്ലാം ബഹിഷ്കരിക്കാനും അവരെ സൈബർ ആക്രമണത്തിലൂടെ നിശബ്ദരാക്കാനുമാണ് സംഘപരിവാർ ഈ അടുത്ത കാലത്തു സ്വീകരിച്ചു പോരുന്ന നയം പൗരത്വ പ്രക്ഷോഭ സമയത്തു ജെഎൻയു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന്റെ പേരിൽ ദീപിക പദ്കോണിന് എതിരെ സംഘപരിവാർ ബഹിഷ്കരണ ഭീക്ഷണി ഉയർത്തുകയും സൈബർ ആക്രമണത്തിന് മുതിരുകയും ചെയ്തിരുന്നു എന്നാൽ ഒരൊറ്റ ദിവസം കൊണ്ട് അവരുടെ ട്വിറ്റർ ഫോളോവേഴ്സ് റിക്കാർഡ് വേഗത്തിൽ എത്തപ്പെട്ടു

ബുദ്ധി റീഫണ്ട് ചെയ്യാൻ കഴിയില്ല എന്ന ഒരൊറ്റ വാചകത്തിലൂടെ സംഘപരിവാറിന്റെ മുഖത്ത് അടിച്ച ഓൺലൈൻ ഡെലിവറി പാർട്ടിക്കാരായ സ്വിഗിയെയും ബഹിഷ്കരിക്കാൻ സംഘപരിവാർ ആഹ്വാനം നൽകിയിരുന്നു എന്നാൽ റിക്കാർഡ് വേഗത്തിൽ അവരുടെ ഓർഡർ വർധിക്കുക ആണ് ചെയ്തത് സംഘപരിവാർ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകുന്നവർ പിന്നെ ഉയരങ്ങളിലേക്ക് എത്തുന്ന കാഴ്ചയാണ് നാം പലപ്പോഴും കാണാറുള്ളത്, ഇപ്പോൾ ഇതാ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയെയും ബഹിഷ്കരിക്കാൻ ആഹ്വാനം നൽകിയിരിക്കുകയാണ് സംഘപരിവാർ

LEAVE A REPLY

Please enter your comment!
Please enter your name here