ഈ മനുഷ്യന്റെ ചരിത്രം അറിഞ്ഞാൽ ആരുമൊന്നു അത്ഭുതപ്പെട്ട് പോകും

0
64

രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയവരുടെ പിൻ മുറക്കാരുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്ന ബ്രിട്ടീഷ് പട്ടാളത്തിന് പാദ സേവ ചെയ്തവർ അറിയുമോ നഷേര സിംഹം മുഹമ്മദ്‌ ഉസ്മാനെ.

മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന അവരുടെ പൗരത്വതെ പോലും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ചരിത്രം ഒന്ന് പഠിക്കുക

ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍. രാജ്യം ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത വീരപുത്രന്‍. ‍1947-48 കാലത്തെ ഇന്ത്യാ–പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഏറ്റവും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍. വിഭജനകാലത്ത് പാക്കിസ്ഥാന്‍ വാഗ്ധാനം ചെയ്ത് പരമോന്നത സൈനിക പദവി പോലും വേണ്ടെന്ന് വച്ച് മതേതരക്കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ മണ്ണില്‍ ഉറച്ചുനിന്ന് ധീരദേശാഭിമാനി. അത്ര ശുഭകരമല്ലാത്ത ഒരു വാര്‍ത്തയിലൂടെ മുഹമ്മദ് ഉസ്മാനെ രാജ്യം കഴിഞ്ഞദിവസങ്ങളില്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുത്തത് . ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയ്‍ക്കുള്ളിലുള്ള ഖബറിസ്ഥാനിലാണ് മുഹമ്മദ് ഉസ്മാന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹത്തിന്റെ ഖബറിടം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. അതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ . കരസേനയുടെ ഉന്നതനേതൃത്വം തന്നെ നേരിട്ട് ഇടപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. മൂന്നാംപക്കം കേടുപാടുകള്‍ തീര്‍ത്ത മുഹമ്മദ് ഉസ്മാന്റെ ഖബറിടം പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കഴിയും വിധം തുറന്നുകൊടുത്തു.

1912 ജൂലൈ 15ന് യുപിയിലെ അസംഗഡ് ജില്ലയിലെ ബീബിപൂരിലായിരുന്നു ഉസ്മാന്റെ ജനനം. റോയല്‍ മിലിട്ടറി അക്കാഡമിയില്‍ അഡ്മിഷന്‍ കരസ്ഥമാക്കി, 1934ല്‍ സെക്കന്‍ഡ് ലഫ്റ്റനന്റ്് ആയി. 1935ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ബലൂച്ച് റജിമെന്റിന്റെ ഭാഗമായി. വിഭജനകാലത്ത് മേജറായിരുന്നു. ബലൂച്ച് റജിമെന്റിന്റെ ഭാഗമായിട്ടും ഇന്ത്യന്‍ ആര്‍മിയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് ഉസ്മാന്‍ വ്യക്തമാക്കി. ഭാവിയില്‍ സൈനിക മേധാവിയാക്കാമെന്ന മോഹനവാഗ്ധാനം പാക്കിസ്ഥാന്റെ രാഷ്ട്രീയ നേതൃത്വം മുന്നോട്ടുവച്ചെങ്കിലും ഉസ്മാന്‍ കുലുങ്ങിയില്ല. അങ്ങനെ വിഭജനാനന്തരം ഡോഗ്ര റജിമെന്റിന്റെ ഭാഗമായി. അവിവാഹിതനായിരുന്നു മുഹമ്മദ് ഉസ്മാന്‍ തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും വിനിയോഗിച്ചിരുന്നത് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here