കർഷക പ്രതിഷേധങ്ങൾക്കു മുൻപിൽ കോർപ്പറേറ്റുകൾ വിറച്ചു തുടങ്ങി

0
166

കടിച്ചാൽ തിരിച്ചു കടിക്കാത്ത പാമ്പില്ലെന്ന് അതിശക്തമായി തെളിയിച്ചുകൊണ്ട് ഇന്ത്യൻ കർഷകർ റിലയൻസിനെതിരെ പ്രക്ഷോപങ്ങൾ അഴിച്ചു വിട്ടപ്പോൾ ഇന്ത്യൻ കർഷകർക്ക് മുൻപിൽ മുട്ട് മടക്കിയത് ലോകത്തിലെ ഒന്നാം നമ്പർ ധനികനായ അംബാനിയും റിലയൻസും. എ /സി -യുടെ കീഴിൽ തണുപ്പടിച്ചിരിക്കുമ്പോൾ മണ്ണിൽ പണിയുന്ന കർഷകന്റെ വിയർപ്പിനോട് വില പറയാൻ ഞങ്ങളില്ല.അവിഹിതമായ ഇടപെടലുകളോ,പാട്ട കൃഷിയുമായി ബന്ധപ്പെട്ട യാതൊരു വിധ ഇടപാടുകൾക്കോ ഞങ്ങളില്ല. റിലയൻസ് ഇൻഡസ്ട്രിസിന്റെ പരസ്യമായ പ്രസ്താവനയാണിത്.

റിലയൻസിന്റെ പെട്രോൾ പമ്പുകളും, വ്യാപാര സ്ഥാപനങ്ങളും, ജിയോ ടവറുകളുമെല്ലാം അവർ ബഹിഷ്കരിച്ചപ്പോൾ പരസ്യ പ്രസ്താവനകളല്ലാതെ മറ്റൊന്നും റിലയൻസിന് ചെയ്യാൻ പറ്റുമായിരുന്നില്ല.

കാർഷിക മേഖലയിൽ ഇതുവരെ വലിയ കടന്നു കയറ്റമൊന്നും തങ്ങൾ നടത്തിയിട്ടില്ലെന്ന് റിലയൻസ് പറയുമ്പോഴും, ഇപ്പോൾ ഈ സർക്കാർ ഉണ്ടാക്കിയ നിയമത്തിന്റെ ചുവടു പിടിച്ച് അവിടെ കുത്തക സംഭരണത്തിനും , കർഷക ഭൂമികൾ കരാർ കൃഷി നടപ്പാക്കാനുമൊക്കെ റിലയൻസ് അടക്കമുള്ള കുത്തകകൾ ശ്രമം തുടങ്ങിയിരിക്കുന്നു എന്നറിയാവുന്നത് കൊണ്ടാണ് കർഷകർ ഈ കാർഷിക നിയമം പിൻവലിക്കണമെന്ന് പറയുന്നതിന്റെ ഏറ്റവും വലിയ ഉള്ളടക്കം.താങ്ങുവില നൽകികൊണ്ട് ഞങ്ങൾ കാർഷിക വിളകൾ സംഭരിച് ഞങ്ങളുടെ സ്ഥാപനങ്ങളിൽ വിറ്റഴിച്ചോളമെന്ന് കർഷകരോട് കാലിൽ വീണ് കെഞ്ചുന്ന ഒരു കാഴ്ചയാണ് നമ്മൾ കാണുന്നത്. മോദി ജി-യോട് കൂടി അവരെ അവരുടെ വഴിക്ക് വിട്ടേക്കാൻ കൂടി കാലിൽ വീണ് പറയുന്ന അവസ്ഥയിലേക്ക് ടവറുകളും റിലയൻസ് സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ താറുമാറായി കഴിഞ്ഞിരിക്കുന്നു.നമുക്ക് കാത്തിരിക്കാം..

LEAVE A REPLY

Please enter your comment!
Please enter your name here