കടുത്ത ശൈത്യത്തെയും അവഗണിച്ചു കർഷകർ നടത്തുന്ന സമരം 42 ആം ദിവസത്തിലേക്കു കടക്കുമ്പോഴും അവഗണിച്ചു കേന്ദ്ര സർക്കാർ, എന്നാൽ ഇപ്പോൾ ഇതാ കർഷക സമരത്തിൽ അപ്രതീക്ഷിത ഇടപെടൽ നടത്തിയിരിക്കുകയാണ് സുപ്രീം കോടതി കടുത്ത അതി ശൈത്യത്തിലും പോരാട്ട വീര്യം കുറയാത്ത കർഷകർ പ്രക്ഷോഭം കൂടതൽ ശക്തമാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് 26 ന് രാജ്യം റിബ്ബപ്ലിക് ആഘോഷിക്കാൻ ഇരിക്കുമ്പോൾ കർഷകർ നടത്തുന്ന പ്രക്ഷോഭം കേന്ദ്ര സർക്കാരിന് കടുത്ത തലവേദനയാണ് വരുത്തുന്നത്
കാർഷിക നിയമം പിൻവലിക്കില്ല എന്ന് കേന്ദ്രവും പിൻ വലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്ന് കർഷകരും പ്രഖ്യാപിക്കുമ്പോൾ അപ്രതീക്ഷിതമായ ഇടപെടൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ സുപ്രീം കോടതി കാർഷിക നിയമം ഭരണഘടന വിരുദ്ധമെന്ന ഹർജി പരിഗണിക്കുമ്പോൾ ആണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ നിരീക്ഷണം പതിനൊന്നാം തീയതി സുപ്രീം കോടതി കാർഷിക നിയമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കും