കണ്ടത് മനോഹരമെങ്കിൽ.. ഇനി കാണാനിരിക്കുന്നത് അതി മനോഹരം എന്ന വാക്കുകൾ അർത്ഥവത്താക്കുന്ന സമര മുറകളുമായി കർഷകർ മുൻപോട്ട്.രാജ്യത്തെ അന്നം ഊട്ടുന്ന കർഷകരെ കോർപ്പറേറ്റുകൾക്ക് മുന്നിൽ വിൽക്കാനുള്ള കേന്ദ്ര സർക്കാർ നിയമത്തിന് എതിരെ കർഷകർ നടത്തുന്ന സമരം ശക്തിപ്രാപിക്കുന്നു
ബിജെപി പല മാധ്യമങ്ങളിലൂടെ കർഷകർ മുട്ടുമടക്കുമെന്ന് ചിത്രീകരിക്കുന്നുവെങ്കിലും കുരുക്ഷേത്ര യുദ്ധത്തെ പോലും അമ്പരപ്പിക്കുന്ന രീതിയിലാണ് കർഷകരുടെ അണിയറ ഒരുക്കങ്ങൾ
കിലോമീറ്റർ കണക്കെ L E D ടീവി കൾ.. വാക്കി ടോക്കികൾ.. ഏതവസ്ഥയിലും സമര മുറകളുടെ ശൈലി മാറുന്ന ഒരുക്കങ്ങൾ.. മഴയെ അവഗണിച്ചു കൊണ്ടും, മരണത്തെ മുഖമുഖം കണ്ടുകൊണ്ടും നേർക്കുനേർ നേരിടാൻ തയാറായി മണ്ണിന്റെ മക്കൾ.. കാത്തിരുന്നു കാണുക.അടുത്ത നീക്കങ്ങൾക്കായി.