രാജ്യത്തിന്റെ നട്ടെല്ലാണ് കർഷകർ,കേന്ദ്ര സർക്കാർ കൊണ്ട് വന്ന കാർഷിക ബില്ലിന് എതിരെ പ്രതിഷേധം നടത്തുന്ന കർഷകർ അതി ശൈത്യത്തിലും തെരുവിലാണ്, പൗരന്മാരുടെ ജീവനേക്കാൾ തങ്ങളുടെ അജണ്ടയ്ക്കു മുൻതൂക്കം കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ വിട്ടു വീഴ്ചയില്ലാത്ത നടപടികൾക്ക് എതിരെ ഹരിയാനയിൽ സ്വന്തം അനുയായികൾ തന്നെ പാർട്ടി ഓഫീസ് തകർക്കുന്ന വീഡിയോ ഇതൊരു സൂചനയാണ് ജനദ്രോഹ നടപടികളിൽ നിന്നും പിൻവാങ്ങാത്ത കേന്ദ്ര സർക്കാരിനുള്ള താക്കീത്
അതി ശൈത്യത്തിലും കർഷകർ തങ്ങളുടെ സമരം വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വിജയം കാണാത കർഷക സമരം പിൻ വലിക്കില്ല എന്ന നിലപാടിലേക്ക് കർഷക യൂണിയനുകൾ മാറുമ്പോൾ കേന്ദ്ര സർക്കാർ ഇനിയെന്ത് നിലപാട് എടുക്കും എന്നതാണ് ഓരോരുത്തരും ആകാംഷയോടെ കാത്തിരിക്കുന്നത്