പരിശുദ്ധ ഖുർആൻ.
ലോകത്ത് നിരന്തരം പാരായണം ചെയ്ത് കൊണ്ടിരിക്കുന്ന വിശുദ്ധ ഖുർആൻ.1400 വർഷങ്ങൾക്കു മുൻപ് പ്രവാചകൻ മുഹമ്മദ് നബി (സ)തങ്ങളിലൂടെ മനുഷ്യ രാശിക്ക് വേണ്ടി അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഗ്രന്ഥം, അത്ഭുതങ്ങളുടെ മഹാ അത്ഭുതമാണ് ഈ വേദ ഗ്രന്ഥം 1400 വർഷങ്ങൾക്ക് മുൻപ് വിശുദ്ധ ഖുർആൻ പറഞ്ഞ പല കാര്യങ്ങളും ഇന്ന് ശാസ്ത്രം തെളിയിച്ചു കൊണ്ടിരിക്കുന്നു,
അന്നും ഇന്നും ഇസ്ലാമിന്റെ ശത്രുക്കൾ വിശുദ്ധ ഖുർആനിനെ വെല്ലു വിളിച്ചിട്ടുണ്ട് ഒടുവിൽ അവരെല്ലാം സത്യം തിരിച്ചറിഞ്ഞു ഇസ്ലാമിലേക്ക് കടന്ന് വന്ന ചരിത്രമാണ് നമുക്കു മുന്നിൽ ഉള്ളത്,
മനുഷ്യന്റെ ജനനം മുതൽ മരണം വരെ എങ്ങനെ ആയിരിക്കണം എന്ന് വിശുദ്ധ ഖുർആൻ വരച്ചു കാണിച്ചു തന്നിട്ടിട്ടുണ്ട്,
അന്നും ഇന്നും ഇസ്ലാമിന്റെ ശത്രുക്കൾ ഖുർആൻ അസത്യമെന്നു പ്രചരിപ്പിച്ചിട്ടുണ്ട്, എന്നാൽ അവരെല്ലാം പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടിട്ടുള്ളത്,യുക്തിവാദി നേതാവ് ജബ്ബാർ മാഷിനും സംഭവിച്ചത് അതെ പരാജയം തന്നയാണ്
മുഹമ്മദ് നബി ഉൾപ്പെടുന്ന അന്നത്തെ നാടോടികളായ അറബികൾക് അന്ന് അറിയാവുന്ന കാര്യങ്ങൾ അല്ലാതെ പിന്നീട് സയൻസ് കണ്ടെത്തിയ ഏതെങ്കിലും ഒരു അറിവ് വിശുദ്ധ ഖുർആനിൽ ഉണ്ട് എങ്കിൽ അത് തെളിയിച്ചാൽ താൻ കലിമ ചൊല്ലി ഇസ്ലാം സ്വീകരിക്കാം എന്നും ഇന്ന് വരെ ഇസ്ലാമിന് എതിരെ പറഞ്ഞ ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയാം എന്നുമായിരുന്നു ജബ്ബാർ മാഷിന്റെ വെല്ലുവിളി.
ആ വെല്ലു വിളി സവിനയം ഏറ്റെടുത്തു ആരോപണങ്ങൾ തെളിവ് സഹിതം അക്ബർ സാഹിബ് നിരത്തിയപ്പോൾ വായടച്ചു പോയി ജബ്ബാർ മാഷിന്..
ജബ്ബാർ മാഷ് ഇട്ട പോസ്റ്റിന് താഴെ യുക്തിവാദിയായ സഹോദരൻ നൽകിയ മറുപടിയാണ് ജബ്ബാർ മാഷിന്റെ കിളി പോയത്
ഞാൻ യുക്തിവാദിയാണ് ഇത് കേട്ടിട്ട് എനിക്ക് മനസ്സിലായത് അക്ബർ ഡാറ്റ ബയ്സ് ചെയ്താണ് സംസാരിക്കുന്നത് കൃത്യമായ അവതരണവും നിരീക്ഷണങ്ങളും അവതരണ ശൈലിയും എന്നാൽ മാഷ് കുറേ കാലങ്ങളായി പറഞ്ഞു വരുന്നത് തന്നെ സാറ്ററിക്കലായി അവതരിപ്പിക്കുന്നു അക്ബർ തന്ത്ര ശാലിയും ബുദ്ധിമനുമാണ് ഒരിക്കലും ഈ വേദിയിൽ ചർച്ച ചെയ്യപ്പെടും എന്ന് പ്രതീക്ഷിക്കാത ഓഷ്യാനോഗ്രാഫി എടുത്തിട്ട് മാഷിനെ നിരായുധനാക്കിയിരിക്കുന്നു പിന്നീടുള്ള സംവാദത്തിൽ അദ്ദേഹത്തിന്റെ ബോഡീ ലങ്ങേജിൽ നിന്നും തന്നെ നമുക്ക് അത് വായിച്ചെടുക്കാൻ കഴിയും..
അല്ലാഹു അക്ബർ
“പരിശുദ്ധ ഖുർആൻ ഉള്ളേടത്തോളം അക്ബറിനെന്നല്ല ഒരു മുസ്ലിമിനും മുങ്ങേണ്ടിവരില്ല.”
ആത്മധൈര്യത്തോടെ എതിരാളിയെ നേരിടാനും സാധിക്കും
ഈ സംവാദം അവസാനിച്ചപ്പോൾ ജബ്ബാർ ശഹാദത്ത് കലിമ ചൊല്ലിയില്ലെങ്കിലും നാമോരോരുത്തരും ചൊല്ലിയ ശഹാദത്ത്_കലിമയുടെ മഹത്വവും,പവിത്രതയും എത്രമാത്രമുണ്ടെന്ന് വീണ്ടും തിരിച്ചറിഞ്ഞു നമ്മൾ 💙
അല്ലാഹുവിന് സ്തുതി ❤
അക്ബർ സാഹിബിനു അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ.ആമീൻ