മലപ്പുറത്ത് നടന്ന ഇസ്ലാമിക് നാസ്തിക സംവാദം.നിരീശ്വര വാദത്തിന്റെ വലയത്തിൽ അകപ്പെട്ടു പോയ ഒരുപാട് പേർക്ക് ഇസ്ലാമിനെയും വിശുദ്ധ ഖുർആനിനെയും കൂടതൽ അറിയാൻ വഴിയൊരുക്കി.വിശുദ്ധ ഖുർആൻ അവതരിച്ചത് മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമല്ല ലോക ജനതയ്ക്ക് വേണ്ടിയാണ് ആ വിശുദ്ധ ഖുർആനിനെ അല്ലാഹു പ്രവാചകൻ മുഹമ്മദ് നബി സ തങ്ങളിലൂടെ ഈ ലോകത്തിന് നൽകിയത്..
ആറാം നൂറ്റാണ്ടില കാട്ടറബികൾക്ക് അന്നത്തെ കാലഘട്ടത്തിൽ ഉള്ള അറിവുകൾ മാത്രമേ വിശുദ്ധ ഖുർആനിൽ ഉള്ളൂ എന്നും അല്ലാതെ ശാസ്ത്രീയമായി ഒരു അടിത്തരയും വിശുദ്ധ ഖുർആനുമായി ഇല്ല എന്നും അങ്ങനെ തെളിയിച്ചാൽ കലിമ ചൊല്ലി ഇസ്ലാമിലേക്ക് കടന്നു വരാം എന്നുമായിരുന്നു യുക്തിവാദി നേതാവായ ജബ്ബാറിന്റെ വെല്ലുവിളി..
ഖുർആനിനോടുള്ള വെല്ലുവിളി അക്ബർ സാഹിബ് ഏറ്റെടുത്തതിന് ശേഷവും അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ പല ശ്രമങ്ങളും യുക്തിവാദികൾ നടത്തിയിരുന്നു എന്നാൽ അല്ലാഹുവിന്റെ അപാരമായ ശക്തി എന്ന് തന്നെ അതിനെ പറയാം അദ്ദേഹം ശക്തിയായി ആ വെല്ലുവിളി ഏറ്റെടുത്തു
അതിനു അദ്ദേഹം പറഞ്ഞ ഒരൊറ്റ വാക് മതി വിശുദ്ധ ഖുർആൻ ഉള്ളിടത്തോളം അക്ബറിന് എന്നല്ല ഒരു മുസ്ലിമിനും പേടിച്ചോടേണ്ട കാര്യമില്ല നിങ്ങൾ ഏതു പ്രഗത്ഭരയെ ആരെ വേണമെങ്കിലും കൊണ്ട് വരൂ വിജയിക്കും എന്ന് ഉറപ്പുണ്ട് നമുക്ക്.