മാനുഷിക നന്മ, പാവങ്ങളെ സഹായിക്കൽ ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ മുന്നിൽ നിൽക്കുന്ന ഭരണാധികാരി ആരെന്നു ചോദിച്ചാൽ സംശയലേശമന്യേ പറയാൻ കഴിയും ഖത്തർ എന്ന കൊച്ചു രാജ്യത്തിലെ ഈ ഭരണാധികാരി ആണ് എന്ന്
ലോകത്തെ വീണ്ടും വിസ്മയിപ്പിച്ചു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി
ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ അൽഥാനി ഇത് വെറുമൊരു പേരല്ല ഒരു നിലപാടാണ് വെറുമൊരു നിലപാടുമല്ല നട്ടെലുള്ള നിലപാടാണ്. 70 ശതമാനത്തിലധികം ഉപഭോക്തൃ രാജ്യമായിരുന്ന ഖത്തറിലേക്കുള്ള ചരക്ക് ഗതാഗതം ഒരു സുപ്രഭാതത്തിൽ നിലച്ചപ്പോൾ
പിന്നെ കണ്ടത് ഖത്തർ എന്ന കൊച്ചു രാജ്യത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ആയിരുന്നു
സഹോദര രാജ്യങ്ങൾ വിളക്കെർപ്പെടുത്തിയപ്പോൾ ആദ്യമൊന്നു പകച്ച ഖത്തറിൽ നിത്യോപയോഗ സാധനങ്ങൾ പോലും ലഭിക്കുമോ എന്ന് ആശങ്ക പെട്ടിരുന്ന സമൂഹം
എന്നാൽ
ഖത്തർ എയർവേയ്സിന്റെ കാർഗോ വിമാനങ്ങൾ ലോകത്തിന്റെ നാനാഭാഗത്തേക്കും പറന്നു. അതിൽ ഓസ്ട്രലിയായിൽ നിന്ന് തിരികെ വന്ന വിമാനങ്ങളിൽ നാലായിരം പശുക്കളും ഉണ്ടായിരുന്നു. അത് കഴിഞ്ഞ് അമേരിക്കയിൽ നിന്ന് വന്ന കപ്പലിൽ 3000 പശുക്കൾ വേറെയും..
തുർക്കിയും ഇറാനും ഒമാനും കുവൈറ്റുമൊക്കെ കട്ടക്ക് ഖത്തറിനൊപ്പം നിന്നു.ആ രാജ്യങ്ങളിലെ ഭക്ഷണ സാധാനങ്ങളാൽ കടകളിലെ ഷെൽഫുകൾ നിറക്കപ്പെട്ടു..
അൽ മറായ് അടക്കി വാണിരുന്ന ഖത്തറിന്റെ പാലുത്പന്ന വിപണി ഖത്തറി കമ്പനി ബലദ്ന കീഴടക്കി.. പച്ചക്കറി ഫാമുകൾ തുടങ്ങി ഹൈപ്പർ മാർക്കറ്റുകളിൽ ഖത്തറിന്റെ പച്ചക്കറികൾ കൂടുതലായി വരാൻ തുടങ്ങി.. സ്വയം പര്യാപ്തത ഖത്തർ കൂടുതലായി കൈ വരിച്ചു.. പുതിയ ഇൻസസ്ട്രിയൽ ഏരിയയിൽ പുതുതായി പല കമ്പനികളും പ്രൊഡക്ഷൻ തുടങ്ങി.എക്കാലവും മർദിതർക്കൊപ്പം നിൽക്കുന്ന ഖത്തർ ഫലസ്തീനെ ചേർത്തു പിടിച്ചു.ഇസ്രായേലുമായി ഒരുവിധത്തിലുള്ള ബന്ധങ്ങൾക്കും ഖത്തർ തയ്യാറല്ലാന്ന് പറഞ്ഞു.. ആ സമയങ്ങളിൽ ഖത്തറിനോട് ഏറ്റവും ചേർന്നു നിന്നത് തുർക്കി ആയിരുന്നു… ഇന്നിതാ സഹോദര രാജ്യങ്ങളുടെ അംഗീകരിക്കാൻ കഴിയാത്ത 12 നിബന്ധനകൾ അംഗീകരിക്കാതെ തന്നെ സഹോദര രാജ്യങ്ങൾ ഉപരോധം പിൻവലിച്ചിരിക്കുന്നു.
അമേരിക്കക്കു വേണ്ടി ഇസ്രയേലിനെ ചേർത്ത് പിടിച്ച അറബ് രാജ്യങ്ങൾ കണ്ണ് തുറന്നു കാണുക പലസ്തീൻ ജനതക്ക് വീണ്ടും 30 ബില്യൻ ഡോളറിന്റെ സഹായം എത്തിച്ചിരിക്കുകയാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി
പാൽസ്തീനിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക് സാമ്പത്തിക സഹായം നൽകാൻ വേണ്ടിയാണ് അമീർ ഈ പണം പാലസ്തീന് നൽകിയത്
ഇസ്രായേലിന്റെ അധിനിവേശത്തില് ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ പിന്തുണയ്ക്കു എന്നത് ഖത്തറിന്റെ കടമയാണ് അത് തുടരുക തന്നെ ചെയ്യും ഖത്തർ അമീർ വ്യക്തമാക്കുന്നു…. ഇതാണ് സഹോദര സ്നേഹം അടിച്ചമർത്ത പെടുന്ന ജന വിഭാഗത്തോടുള്ള കരുതൽ, സ്വന്തം നേട്ടങ്ങൾക്കു വേണ്ടി പലസ്തീനെ ഒറ്റി കൊടുത്തു വീണ്ടും അധിനിവേശത്തിനു പ്രോത്സാഹനം നൽകുന്ന അറബ് രാഷ്ട്രങ്ങളായ യുഎഇ ക്കും ബഹ്റൈനും ഖത്തറിൽ നിന്നും പഠിക്കാൻ പാഠങ്ങൾ ഒരുപാടുണ്ട്..