ഹലാൽ വിഷയത്തിൽ ജനം ടിവി അവതാരകന് ഉഗ്രൻ മറുപടി

0
1244

കേരളത്തിൽ പതിനെട്ടെടവും പയറ്റിട്ടും സ്ഥാനം ഉറപ്പിക്കാൻ കഴിയാതെ പോയ സംഘപരിവാര് ലവ് ജിഹാദ് എന്ന നനഞ്ഞു പോയ പടക്കത്തിനു ശേഷം പുതിയൊരു വർഗീയ തന്ത്രം സമൂഹത്തിൽ പ്രചരിപ്പിക്കാൻ….അതും ഭക്ഷണത്തിന്റെ പേരിൽ, ഹലാൽ എന്നാൽ മന്ത്രിച്ചോതിയതോ മതം കയറ്റുന്നതോ ഒന്നുമല്ല എന്ന് കേരളത്തിലെ പൊതു സമൂഹത്തിനു അറിവുള്ള കാര്യമാണ്,

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഹലാൽ ഭക്ഷണം കേരളത്തിൽ അത് കഴിച്ചിട്ട് ഇന്ന് വരെ ഒരാളുടെയും മതം നഷ്‍ടമായിട്ടില്ല…

ഹലാൽ എന്നാൽ അനുവദനീയം എന്ന് മാത്രമാണ് എന്നിട്ടും അതിന്റെ പേരിൽ കേരള സമൂഹത്തിൽ മുതലെടുപ്പിനാണ് സംഘപരിവാറും അവരുടെ മാധ്യമങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്,

ഹലാൽ എന്നാൽ എന്തോ ഭീകര വിഷയമായി ചിത്രീകരിച്ചു ജനം ടിവിയിൽ വന്ന ഡിബേറ്റിൽ ഉഗ്രൻ മറുപടി നൽകിയിരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ കൂടിയായ ഒ അബ്ദുള്ള, ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബുവിനെയും സംഘപരിവാർ സഹയാത്രികൻ ആയ അലി അക്ബറിനെയും ജനം ടിവി അവതാരകനെയും ഒരൊറ്റ മറുപടിയിൽ പൊളിച്ചടുക്കി ഒ അബ്ദുള്ള

അറബ് രാജ്യങ്ങളിൽ ഹലാൽ എന്ന ബോർഡ് കാണാറില്ല എന്നായിരുന്നു ജനം അവതാരകന്റെ കണ്ട് പിടിത്തം അതിനു വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ഒ അബ്ദുള്ള

LEAVE A REPLY

Please enter your comment!
Please enter your name here