മഅദനിയെ ക്രിമിനൽ എന്ന് വിളിച്ച ബിജെപി നേതാവിനെ പറപ്പിച്ചു വിടി ബൽറാം എംഎൽഎ

0
404

ക്രിമിനലുകളും പാവങ്ങളായ നിരപരാധികളുടെ രക്തക്കര പുരണ്ടതും നിങ്ങളുടെ കൈകളിലാണ് മിസ്റ്റർ, രാജ്യത്തിന്റെ ചരിത്രം എടുത്തു നോക്കിയാൽ പകൽ പോലെ വ്യക്തമാണ് സംഘപരിവാർ ഈ രാജ്യത്തു നടത്തിയ കലാപങ്ങൾ അധികാരത്തിനു വേണ്ടി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം അതേപടി സമൂഹത്തിൽ പകർത്തുന്നത് നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയാണ്

സ്ഫോടനങ്ങൾ കൊണ്ട് നിരപരാധികളുടെ ജീവൻ എടുത്തവർ നിങ്ങളുടെ പാർട്ടിയിൽ എംപിയും മന്ത്രിമാരുമാണ് അവിടെയാണ് ഒരു തെറ്റും ചെയ്യാത്ത മഅദനി ഉസ്താദ് തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെയ്യാത്ത തെറ്റിന്റെ പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നത് കോയമ്പത്തൂർ സ്ഫോടന കേസ്സിൽ നിരപരാധി എന്ന് കോടതി വിധിച്ചപ്പോൾ നഷ്ടമായത് ജീവിതത്തിന്റെ വിലപ്പെട്ട പത്തു വർഷങ്ങൾ ആയിരുന്നു

ഇപ്പോൾ ഇതാ ബാംഗ്ലൂർ സ്ഫോദാനകേസിലും പ്രതിയാക്കി നഷ്ടപ്പെടുത്തിയത് പത്തു വർഷവും വേട്ടക്കാരനിൽ നിന്നും ഇരയെ സംരക്ഷിക്കേണ്ട നീതിപീഠങ്ങൾ പോലും വേട്ടക്കാരനോടൊപ്പം നിന്ന് തങ്ങളുടെ നീതി ബോധം മറന്നു പോകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ കെട്ടു കേൾവിയില്ലാത്ത കാര്യമാണ്, ചാനൽ ചർച്ചയിൽ വന്നിരുന്നു മഅദനിയെ ക്രിമിനൽ എന്ന് വിളിച്ച ബിജെപി നേതാവിന് അതെ നാണയത്തിൽ മറുപടി നൽകി വിടി ബൽറാം എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here