കർഷകർക്ക് വേണ്ടി സലിം കുമാർ എന്ന നടൻ നൽകിയ നട്ടെല്ലുള്ള മറുപടി

0
246

മലയാളത്തിൽ താര രാജാക്കന്മാർ ഒരുപാട് ഉണ്ടാകും, എന്നാൽ നെറികേടിനെതിരെ ആർജവത്തോടെ പറയാൻ കഴിയുന്നവർ വളരെ ചുരുക്കം മാത്രം, കർഷകർക്ക് ഒപ്പം നിന്നതിനു ചൊറിയാൻ വന്നവർക്ക് സലിം കുമാർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്,

സച്ചിനെയും ബോളിവുഡ് സിനിമ നടമാരെയും ഇറക്കി അന്താരാഷ്ട്ര പിന്തുണയെ മറികടക്കാൻ ശ്രമിക്കുന്നതിനെ എതിരെ ആയിരുന്നു സലിം കുമാറിന്റെ പ്രതികരണം, കർഷക പ്രക്ഷോഭത്തിൽ ഇന്ത്യക്ക് പുറത്തുള്ളവർക്ക് കാഴ്ചക്കാരായി നിൽക്കാം എന്നായിരുന്നു സച്ചിനെ പോലുള്ളവരുടെ ട്വീറ്റ് എന്നാൽ അതിനു തക്ക മറുപടിയാണ് സലിം കുമാർ നൽകിയത്

അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡ് വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ ഇന്ത്യക്കാരും അന്ന് അതിനെതിരെ പ്രതികരിച്ചിരുന്നു എന്നാൽ അന്ന് അമേരിക്ക പറഞ്ഞില്ല ഇത് നമ്മുടെ ആഭ്യന്തര പ്രശ്നമാണ് മറ്റുള്ളവർ ഇതിൽ ഇടപെടേണ്ട കാര്യമില്ല എന്ന്, എനിക്ക് ഈ ഭൂമിയിൽ ഏറ്റവും അത്യാവശ്യം വേണ്ടത് ജലവും വായുവും മറ്റൊന്ന് കർഷകരുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here