ഇതാണ് പ്രസംഗം 👌കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾ ഒന്നൊന്നായി എണ്ണി പറഞ്ഞു ഹർസിമ്രത് കൗർ

0
300

നിങ്ങളുടെ ജനദ്രോഹ നടപടികൾക്ക് എതിരെ പ്രതിഷേധിച്ചാൽ നാല് വയസ്സുള്ള കുഞ്ഞിനെ പോലും നിങ്ങൾ ദേശദ്രോഹി പട്ടം ചാർത്തി കൊടുക്കും കൊടും തണുപ്പിൽ സമരം ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയും ഇവർ തീവ്രവാദികളായി ചിത്രീകരിക്കുന്നു ഇതാണോ നമ്മുടെ സംസ്കാരം

കർഷക വിരുദ്ധ നിയമത്തിനു എതിരെ കർഷകർ 55 60 ദിവസങ്ങളായി സമരത്തിലാണ് മഴ പെയ്താലും, കൊടും തണുപ്പ് അനുഭവപ്പെട്ടിട്ടും അവർ അവിടെ ജനാധിപത്യ രീതിയിൽ സമരം ചെയ്യുകയാണ് എന്നിട്ടും കേന്ദ്രം ഭരിക്കുന്ന സർക്കാരിന്റെ കണ്ണുകളിൽ അന്ധത ബാധിച്ചിരിക്കുന്നു അവരുടെ കാതുകൾ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു

സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരായവരും കുറച്ചു മാസങ്ങളായി കൊടും തണുപ്പ് അനുഭവിച്ചു അതിർത്തിയിൽ സമരം ചെയ്യുന്നു സർക്കാർ എന്താണ് ചെയ്യുന്നത് അവരുടെ കുടിവെള്ളം മുട്ടിക്കുന്നു, വൈദ്യുതി വിചേദിക്കുന്നു ഇന്റർനെറ്റ്‌ ഇല്ലാതാകുന്നു ഇതെന്ത് സർക്കാർ ആണെന്ന് ലോകം ചോദിക്കുന്നു, സ്വന്തം ജനതയോട് ശത്രു രാജ്യത്തോടെന്ന പോലെ കാണുന്ന സർക്കാർ ഇത് ആദ്യമായിട്ടായിരിക്കും നമ്മുടെ ഇന്ത്യയിൽ

കയ്യടിച്ചു പോകുന്ന ആ വാക്കുകൾ കേൾക്കാം

LEAVE A REPLY

Please enter your comment!
Please enter your name here