മതം പറഞ്ഞു കർഷക സമരത്തെ ഭിന്നിപ്പിക്കാൻ വന്നവരെ കണ്ടം വഴി ഓടിച്ചു കർഷകർ

  0
  158

  ദേശീയ പൗരത്വ സമരത്തെ പൊളിക്കാൻ ശ്രമിച്ച ഏറ്റവും വലിയ തന്ത്രമായിരുന്നു മതത്തിന്റെ പേരിൽ നടത്തിയ വർഗീയ ധ്രുവീകരണം എന്നാൽ അതേ തന്ത്രം കർഷക സമരത്തിൽ എടുത്തപ്പോൾ കണ്ടം വഴി ഓടിച്ചു കർഷകർ രാജ്യത്തിലെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു അത് വഴി രാഷ്ട്രീയ നേട്ടം കൊയ്ത് അധികാരത്തിൽ തുടരുക എന്ന ഒരൊറ്റ തന്ത്രം മാത്രമാണ് അവർക്കുള്ളത്

  രാജ്യത്തിന്റെ പൗരന്മാരെ മതത്തിന്റെ പേരിൽ പൗരത്വം നിർണ്ണയിക്കുന്ന ദേശീയ പൗരത്വ നിയമത്തിനു എതിരെ സമരം ശക്തിയാർജിച്ചപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി പോലും പറഞ്ഞത് അവരുടെ വസ്ത്ര ധാരണം കൊണ്ട് തിരിച്ചറിയാം എന്ന വർഗീയ വാക്കായിരുന്നു അതേ രീതിയാണ് കർഷക സമരത്തിന് എതിരെയും അവർ നടത്തിയത് എന്നുള്ളതാണ് ഏറ്റവും വലിയ രസ‌കരം, കർഷക സമരത്തെ കുറിച്ച്‌ ആദ്യമേ അവർ പറഞ്ഞത് ഇത് സർദാരുകൾ മാത്രം നടത്തുന്ന സമരമാണ് എന്നും പഞ്ചാബിൽ നിന്നുള്ളവർ മാത്രമാണ് ഈ സമരത്തിൽ എന്നുമായിരുന്നു പ്രചാരണം, എന്നാൽ ദിനപ്രതി രാജ്യത്തിന്റെ നാനാഭാഗത്തും നിന്നും കർഷക സമരത്തിന് പിന്തുണ വർധിച്ചു കൊണ്ടിരുന്നപ്പോൾ പുതിയ തന്ത്രവുമായി അവർ വീണ്ടും രംഗത്ത് വന്നിരിക്കുന്നു

  LEAVE A REPLY

  Please enter your comment!
  Please enter your name here