ഡൽഹി കലാപത്തിന് ശേഷം കപിൽ മിശ്ര വീണ്ടും വർഗീയ സംഘർഷത്തിന് കോപ്പ് കൂട്ടുന്നു

0
201

ഡൽഹി കലാപത്തിന് കാരണമായ വിവാദ പ്രസ്താവന നടത്തിയ ബി ജെ പി നേതാവ് കപിൽ മിശ്രയുടെ ഓൺലൈൻ ശൃംഗല ആയ ടെലഗ്രാം ഗ്രൂപുകളിൽ കടന്ന് കയറി നടത്തിയ അന്വേഷണത്തിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന റിപ്പോർട്ട് .

ഹിന്ദുരാഷ്ട്രം എന്ന ആശയം അതിവേഗം ഇന്ത്യ മുഴുവൻ പടർത്തുക എന്നതാണ് ഈ ഗ്രൂപ്പുകളുടെ പ്രധാന ലക്‌ഷ്യം. ഹിന്ദുരാഷ്ട്രം എന്ന ആശയം അതിവേഗം വ്യാപിപ്പിക്കുമ്പോൾ അതിന്റെ തേര് തെളിക്കുന്ന സാന്താക്ലോസ് ആയിട്ടാണ് കപിൽ മിശ്രയെ വിലയിരുത്തുന്നത്. ഹിന്ദു ആവാസ് വ്യവസ്ഥ എന്ന ഒരു തീം താൻ രൂപീകരിക്കും എന്നും അതിൽ പങ്കാളികളാവാൻ ആഗ്രഹിക്കുന്നവർ ഫോം പൂരിപ്പിച്ച് നൽകണം എന്നും ആവശ്യപെട്ട് കപിൽ മിശ്ര ഒരു ട്വീറ്റ് ചെയ്തിരുന്നു. അപേക്ഷ ഫോമിൽ കൃത്യമായ പേരും, മൊബൈൽ ഫോൺ നമ്പറും, സംസ്ഥാനവും താമസിക്കുന്ന രാജ്യവും ചേർക്കണം.

മാത്രമല്ല ഹിന്ദു ആവാസ്ഥ വ്യവസ്ഥയിൽ പങ്കാളിയാവാൻ ആഗ്രഹിക്കുന്നവർ അവരുടെ ഇഷ്ട മേഖലയും ചേർക്കണം. ഇത്തരത്തിൽ കപിൽ മിശ്രയുടെ ഗ്രൂപ്പിൽ ചേരുന്നവർക്കായി വിവിധ മേഖലകൾ ഉണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here