ജർമനിയിലെ പ്രശസ്തനായ യൂട്യൂബർ ഇസ്ലാം സ്വീകരിക്കാനുള്ള കാരണം കേട്ടാൽ ആരും അത്ഭുതപ്പെട്ട് പോകും

0

ഇസ്ലാം അത് വളർന്നു കൊണ്ടേ ഇരിക്കും ആരൊക്കെ കുപ്രചാരണങ്ങൾ കൊണ്ട് തളർത്താൻ ശ്രമിച്ചാലും അവർ മാത്രമേ പരാജയപ്പെടുകയുള്ളൂ, ഇസ്‌ലാമിനെ ഒരു പോറല് പോലും ഏൽപ്പിക്കാൻ ഇസ്ലാമിന്റെ ശത്രുക്കൾക്ക് കഴിയില്ല അതാണ്‌ സത്യം

പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ പലരും ഇസ്‌ലാമിനെ അറിഞ്ഞു ഇസ്ലാമിലെക്കു കടന്ന് വന്നിട്ടുണ്ട്, പണവും പ്രശസ്തിയിലും നിൽക്കുമ്പോൾ അവർക്കു വേണമെങ്കിൽ ദുനിയാവിനു വേണ്ടി ജീവിക്കാം പക്ഷെ അവർ പ്രതീക്ഷിക്കുന്നത് പരലോക വിജയമാണ്,

ജനർമനിയിലെ പ്രശസ്തനായ യാത്ര വ്ലോഗർ ക്രിസ്റ്റിൻ ബെറ്റ്സ്‌മാൻ ഇസ്ലാം സ്വീകരിച്ചത് ജർമനിയിൽ മാത്രമല്ല യൂറോപ്പിൽ തന്നെ വളരെയധികം ചർച്ചയായ വിഷയമാണ്, അദ്ദേഹം തന്റെ യാത്രയുടെ ഭാഗമായി പാകിസ്ഥാനിൽ കുറച്ചു നാൾ ചിലവഴിച്ചു അവിടെ പലരുമായും അദ്ദേഹം അടുത്തിടപഴകി അങ്ങെനയാണ് അദ്ദേഹം ഇസ്‌ലാമിനെ കുറിച്ച് കൂടതൽ അറിയുന്നത്, മുസ്‌ലിം വിശ്വാസികളുടെ ആദിത്യ മര്യാദയും മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സും തെറ്റുകളിൽ നിന്നും മാറി നിൽക്കാൻ കാണിക്കുന്ന ജാഗ്രതയും അദ്ദേഹത്തിന് വല്ലാത്തൊരു അനുഭൂതിയായിരുന്നു അങ്ങനെയാണ് ക്രിസ്റ്റീൻ ബാറ്റ്സ്മാൻ ഇസ്‌ലാമിനെ കൂടതൽ പഠിക്കാൻ ആരംഭിച്ചതു,

പഠിച്ചു തുടങ്ങിയപ്പോൾ അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി, ഇസ്‌ലാമിനെ കുറിച് താൻ മനസ്സിലാക്കിയത് തെറ്റായ ധാരണകൾ ആയിരുന്നു എന്നുള്ള സത്യം, പിന്നെ അദ്ദേഹത്തിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല ശഹദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിക്കാൻ, അദ്ദേഹം തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ താൻ ഇസ്ലാം സ്വീകരിക്കാനുള്ള കാരണം വെളിപ്പെടുത്തിയത്

ആ വാക്കുകൾ ഇങ്ങനെ ആയിരുന്നു
ഹായ് പ്രിയമുള്ളവരേ ഇത് ക്രിസ് ബെറ്റ്സ്മാൻ ആണ്, ഇന്ന് ഞാൻ ഇസ്ലാമിനെ സ്വീകരിചിരിക്കുന്നു ഏകദേശം 1 വർഷം പാകിസ്ഥാനിൽ ചെലവഴിച്ചു . ഈ സമയത്ത് ഞാൻ അവിശ്വസനീയമായ നിരവധി ആളുകളെ കണ്ടുമുട്ടി, മതത്തെയും ജീവിതരീതിയെയും കുറിച്ച് ധാരാളം കാര്യങ്ങൾ പഠിച്ചു. യൂറോപ്പിൽ വളർന്ന ഇസ്ലാം എന്ന പദം എല്ലായ്പ്പോഴും നിഷേധാത്മകത, യുദ്ധം, ഭീകരത എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഇന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു ഇസ്‌ലാമിന്റെ മാനുഷിക മുഖവും അതിലാണ് വിജയത്തിലേക്കുള്ള വഴിയുമെന്നും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്‌ലാമിനെ ഞാൻ ആഴത്തിൽ പഠിക്കുക ആയിരുന്നു ഖുർആൻ പരിഭാഷ വായിച്ചു ഞാൻ മനസ്സിലാക്കി അത് വായിക്കുമ്പോൾ തന്നെ എനിക്ക് മനസ്സിലായി ഈ ഗ്രന്ഥം വെറുമൊരു മത ഗ്രന്ഥം മാത്രമല്ല കാലത്തെ അതി ജീവിക്കാൻ ഈ ഗ്രന്ഥത്തിലൂടെ മാത്രമേ കഴിയു, അൽഹംദുലില്ലാഹ് ഇപ്പോൾ ഞാനൊരു മുസ്ലിമാണ്..

എത്ര മനോഹരമായ വാക്കുകൾ, അതെ അല്ലാഹു ഹിദായത്തു നൽകാൻ തീരുമാനിച്ചാൽ അവർ ഇസ്മിലേക്ക് എത്തിപ്പെടുന്നത് ആരും പ്രതീക്ഷിക്കാത്ത വഴികളിലൂടെ ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here