നൂറു ദിവസമാകുന്നു കർഷകർ നില നിൽപ്പിനായി തെരുവിൽ സമരം ചെയ്യുന്നു കർഷക സമരത്തോട് കേന്ദ്ര സർക്കാർ പുലർത്തുന്ന നിക്ഷേധാത്മക നിലപാടിനെ എതിർത്തു 87 ഓളം ആഗോള സംഘടനകളും രംഗത്ത് അന്താരാഷ്ട്ര തലത്തിൽ തന്നെ ശക്തമായ പിന്തുണ ലഭിച്ച സമരമാണ് കർഷക സമരം,
നില നിൽപ്പിനായി കർഷകർ തെരുവിൽ പോരാടുമ്പോൾ സർക്കാർ അവർക്കുള്ള പ്രാഥമിക ആവശ്യങ്ങൾ പോലും ഇല്ലാതാക്കി അടിച്ചമർത്താൻ ആണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത് കോർപ്പറേറ്റ് മുതലാളിമാക്കുള്ള ബില്ലെന്നു ആക്ഷേപിക്കുന്ന കാർഷിക ബിൽ പിൻ വലിച്ചാൽ കർഷക സമരം അവസാനിക്കും എന്നാൽ കേന്ദ്രത്തിന്റെ പിടിവാശിക്കു മുന്നിൽ കർഷക സമരം നൂറാം ദിവസത്തിലേക്കു നീകുകയാണ്, ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ആണ് ഈ ആഗോള സംഘടനകൾ ഇപ്പോൾ കത്ത് പുറത്ത് വീട്ടിരിക്കുന്നത്