വീണ്ടും അന്താരാഷ്ട്രതലത്തിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി ഏകപക്ഷീയ നിലപാടുകളെ എതിർത്തു അന്താരാഷ്ട്ര സമൂഹം

  0
  154

  രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭവും അതിനോട് കേന്ദ്ര സർക്കാർ തുടരുന്ന നിക്ഷേധാത്മക നിലപാടുകൾക്കും എതിരെ അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചതിനു പിന്നാലെ കേന്ദ്ര സർക്കാരിന് വീണ്ടും കനത്ത തിരിച്ചടി സിദ്ധീഖ് കാപ്പന്റെ അറസ്റ്റിലും അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പ്

  2020ഒക്ടോബർ അഞ്ചിന് ഹത്രാസിലെ കൂട്ട ബലാത്സംഘ കേസ്സ് റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പനെ യോഗി ആദിത്യനാഥിന്റെ യുപി പോലീസ് അറസ്റ്റ് ചെയ്തതും യുഎപിഎ ചുമത്തിയതും രാജ്യത്തിനകത്തു വളരെ വലിയ പ്രതിഷേധാങ്ങൾക്കും വിമർശനങ്ങൾക്കും വഴി വെച്ചിരുന്നു ഭരണകൂടവും അവരുടെ ഇച്ഛക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന പോലീസും മാധ്യമ പ്രവർത്തകരെ പോലും വേട്ടയാടുന്നത് ശക്തമായ പ്രതിഷേധാമാണ് രാജ്യത്ത് ഉണ്ടാക്കിയത് ഇപ്പോൾ ഇതാ സിദ്ധീഖ് കാപ്പന്റെ അറസ്റ്റിനെ കുറിച്ച് വളരെ വലിയ വാർത്തയാണ് ലോകത്തിലെ ഏറ്റവും വലിയ മാധ്യമമായ ബിബിസി പുറത്തു വിട്ടിരിക്കുന്നത്, കെട്ടിച്ചമച്ച കേസും ജാമ്യം പോലും നിക്ഷേധിക്കുന്ന തരത്തിലുള്ള പീഡനവും വലിയ വാർത്തയാക്കിയിരിക്കുകയാണ് ബിബിസി.

  LEAVE A REPLY

  Please enter your comment!
  Please enter your name here