ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളി, അതിന്റെ വലിപ്പവും വിശേഷങ്ങളും അറിഞ്ഞാൽ അത്ഭുതമാണ്

0
244

ലോകത്തിന്റെ നാനാഭാഗത്തും ഒട്ടനവധി ചെറുതും വലുതുമായ മുസ്ലിം പള്ളികൾ ഉണ്ട് ഇന്ന് ലോകത്തു ഏറ്റവും കൂടതൽ വളർന്നു കൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം, അത് കൊണ്ട് തന്നെ പള്ളികൾ ലോകത്തിന്റെ ഓരോ കോണിലും ഉണ്ട്, ലോകത്തുള്ള ഏറ്റവും വലിയ മുസ്‌ലിം പള്ളിയും അതിന്റെ വിശേഷങ്ങളും അറിയാം.

ലോകത്തിലെ ഏറ്റവും വലിയ പള്ളി അത് സൗദി അറേബ്യയയിലെ മക്കയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് അൽ ഹറാം അഥവാ ഹറം പള്ളിയാണ് ലോക മുസ്ലീങ്ങളുടെ ഖിബ്‌ല കൂടിയാണ് ഈ പള്ളി ഹറം പള്ളിയിലാണ് കഅബ ഷെരീഫ് നില കൊള്ളുന്നത് ഏകദേശം 3.5ലക്ഷം ചതുരശ്ര വിസ്തീർണ്ണമുള്ള ഈ പള്ളിയുടെ അകത്തും പുറത്തും ഒരേ സമയം നാൽപ്പത് ലക്ഷത്തോളം പേർക്ക് പ്രാർഥന നിർവഹിക്കാനുള്ള സ്ഥലമുണ്ട് ഹറം പള്ളിയുടെ കേന്ദ്ര ബിന്ദു കഅബയാണ് കഅബയുടെ പ്രദക്ഷിണ മുറ്റമാണ് ഹറം പള്ളിയുടെ പ്രധാന ഭാഗം ലോക മുസ്ലീങ്ങൾക്ക് സഞ്ചരിച്ചാൽ പുണ്യം കിട്ടുന്ന മൂന്ന് പള്ളികളിൽ ഒന്നാണ് മസ്ജിദ് അൽ ഹറം

സന്ദർശകരുടെ വർദ്ധനവ് കൊണ്ട് രണ്ടാം ഖലീഫ ഉമർ (റ)ന്റെ കാലത്താണ് പള്ളിയുടെ വിപുലീകരണത്തിന് തുടക്കമിട്ടത് എന്ന് ചരിത്ര രേഖകളിൽ കാണാം AD 692 ഇൽ ആയിരുന്നു അത് ചുറ്റുഭാഗത് ചുമരുകൾ കൂടതൽ ഉയർത്തി പള്ളിയുടെ വിപുലീകരണത്തിന് തുടക്കമായി എട്ടാം നൂറ്റാണ്ടോടു കൂടി മസ്ജിദ് അൽ ഹറമിലെ തടി തൂണുകൾ മാറ്റി മാർബിൾ തൂണുകൾ ആക്കി
അറിയാം മസ്ജിദ് അൽ ഹറമിന്റെ കൂടതൽ വിശേഷങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here