ഇന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷ മനുഷ്യാവകാശ ലംഘനം, വിശദീകരണം ചോദിച്ചു അമേരിക്ക

0
131

ട്രംപിന്റെ അമേരിക്ക അല്ല ഇപ്പോൾ ജോ ബൈഡന്റെ അമേരിക്ക, ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന ന്യൂനപക്ഷ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് കേന്ദ്രത്തോട് വിശദീകരണം ചോദിച്ചു അമേരിക്കൻ പ്രതിരോധ സെക്രട്ടറി, കോവിഡിന്റെ മറവിൽ പോലും ദേശീയ പൗരത്വ നിയമത്തിനു എതിരെ സമരം ചെയ്ത നേതാക്കളെ കള്ളകേസുകളിൽ കുടുക്കി അവർക്കു സ്വഭാവിക നീതി പോലും നിഷേധിച്ചു കോടതികളിൽ നിന്നും ജാമ്യം തടയുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്,

ദേശീയ പൗരത്വ സമരത്തിന് മുന്നിൽ നിന്നും നേതൃത്വം നൽകിയ വിദ്യാർഥികൾ സ്ത്രീകൾ വിദ്യാർത്ഥി നേതാക്കൾ എന്നിവർക്ക് നേരെ ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തി യുഎപിഎ ചുമത്തി ജയിലിൽ അടച്ചിരുന്നു, ചുരുങ്ങിയ പേർ ഒഴിച്ച് ബഹു ഭൂരിപക്ഷവും ഇപ്പോൾ ജയിലിൽ ആണ് സഫൂറ സർഗാർ എന്ന സ്ത്രീ ഗർഭിണി ആയിരുന്നിട്ടു കൂടി സാമാന്യ നീതി നിഷേധിച്ചു മൂന്ന് തവണ ജാമ്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു

സഫൂറ സർഗാറിന്റെ അറസ്റ്റിൽ യുഎൻ മനുഷ്യാവകാശ കമ്മീഷൻ പോലും ഇടപെട്ടിരുന്നു ഇപ്പോൾ ഇതാ കേന്ദ്രത്തിന്റെ ന്യൂനപക്ഷ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്തിയതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലൂയിസ് ഓസ്റ്റിൻ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ വിഷയം സംസാരിക്കാൻ കഴിഞ്ഞില്ല എന്നാലും ക്യാബിനറ്റ് മന്ത്രിമാരുമായി സംഭാഷണം നടത്തി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശേഷം അധികാരത്തിൽ വന്ന ജോ ബൈഡൻ ലോകത്തു നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ എതിർക്കുന്ന ശക്തനായ ഭരണാധികാരിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here