വർഗീയ പ്രചാരണവുമായി മറ്റുള്ള സംസ്ഥാനങ്ങളെ പോലെ കേരളത്തിലും വന്നു, തെളിവുകൾ സഹിതം പൊളിച്ചടുക്കി മലയാളികൾ

0
1130

തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ത്യയിലെ എവിടെ പോയാലും പറയുന്നത് ഒരൊറ്റ കാര്യം, വർഗീയത,ലൗജിഹാദ് മറ്റുള്ള സംസ്ഥാനങ്ങളെ പോലെ കേട്ടിട്ട് തലയാട്ടുന്നവരല്ല മലയാളികൾ, തെളിവ് സഹിതം പൊളിച്ചടുക്കി മലയാളികൾ

ഇന്നലെ തമിഴ്‌നാട്ടിൽ പോയി അണ്ണന്മാരുടെ കയ്യിൽ നിന്നും വയറു നിറച്ച് കിട്ടിയതിന്റെ ക്ഷീണം മാറും മുൻപേ കേരളത്തിലേക്ക് വന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മലയാളികളുടെ വകയും കിട്ടി നല്ല അസൽ ചായ സൽക്കാരം. യോഗി നാളെ നേരം വെളുക്കില്ല എന്ന് പറഞ്ഞാൽ അതും വിശ്വസിച്ച് വീട്ടിൽ പോവുന്ന മണ്ടൻ കൊണാപ്പന്മാർ അങ്ങ് യൂ പി യിൽ കാണും. പക്ഷെ കേരളത്തിൽ കാണില്ല.

കേരളത്തിൽ ലവ് ജിഹാദ് വളരെ കൂടുതൽ ആണെന്നും, ലവ് ജിഹാദിനെതിരെ നടപടി എടുക്കാൻ കേരളം സർക്കാർ തയ്യാറാവുന്നില്ല എന്നും ആയിരുന്നു യോഗിയുടെ ആരോപണം. കേരളത്തിൽ മാത്രമല്ല അങ്ങ് കശ്‍മീർ മുതൽ കന്യാകുമാരി വരെ എവിടെ തിരഞ്ഞെടുപ്പ് നടന്നാലും അവിടെ എല്ലാം പോയി യോഗി വിളമ്പുന്നത് ഇത് തന്നെ. ലവ് ജിഹാദ് ആണ് നാട് മുഴുവൻ ,

മതം മാറ്റി തീവ്രവാദത്തിന് കൊണ്ട് പോവുകയാണ് എനി മതസ്ഥരായ പെൺകുട്ടികളെ മുഴുവൻ എന്നൊക്കെ വളരെ ഭയപ്പെടുത്തുന്ന രീതിയിൽ ഇവർ പറയുമ്പോൾ അത് കേട്ടിരിക്കുന്ന സാധാരണക്കാരായ ജനങ്ങൾ ഇത് വിശ്വസിക്കും. കാരണം ഇവിടെ എത്ര മതം മാറ്റം നടക്കുന്നു എന്നോ? എത്ര ലവ് ജിഹാദ് നടക്കുന്നു എന്നോ ഉള്ള കൃത്യമായ കണക്കുകൾ ഇത് കേട്ടിരിക്കുന്നവർക്ക് അറിയില്ലല്ലോ. എന്നാൽ കേരളത്തിൽ വന്ന് യോഗി ലവ് ജിഹാദ് വിഷയം ഉയർത്തിയപ്പോൾ തന്നെ കേരളത്തിലെ മതം മാറ്റത്തിന്റെ കണക്ക് പുറത്ത് വിട്ട് യോഗിയുടെ വായ അടപ്പിച്ചിരിക്കുകയാണ് മലയാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here