കർഷക സമര നേതാവിനെ ആക്രമിച്ചു,എബിവിപി നേതാക്കൾ അടക്കം അറസ്റ്റിൽ

0
111

രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭഭമായി കർഷക സമരം മാറുമ്പോൾ പ്രതിരോധത്തിലായവർ കർഷക സമരത്തെ തകർക്കാൻ പല വഴികളും ആസൂത്രണം ചെയ്യുന്നു, ഇപ്പോൾ ഇതാ കർഷക സമരത്തിന്റെ സമര നായകനു നേരെയുള്ള വധശ്രമം ജനാധിപത്യ വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്,മെയ് പകുതിയോട് കൂടി പരൽമെന്റിലേക്കു കർഷകരെയും ആദിവാസികളെയും ദളിതുകളെയും ഉൾപ്പെടുത്തി പാർലമെന്റ് വളയും എന്ന് പ്രഖ്യാപിച്ചതിനു ശേഷമാണു വധശ്രമം ഉണ്ടായിരിക്കുന്നത്,

വിവാദമായ മൂന്ന് കാർഷിക നിയമത്തിനു എതിരെയും കർഷകരെ സംഘടിപ്പിച്ചതും അവരെ മുന്നിൽ നിന്നും നയിച്ചതും രാകേഷ് ടിക്കായത് ആണ് സമരത്തെ പൊളിക്കുവാൻ പല ശ്രമങ്ങളും ഉണ്ടായപ്പോഴും അതിനെയെല്ലാം അതി പരാജയപ്പെടുത്തി കർഷക സമരത്തെ ഇന്ത്യയിലെ അല്ല ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരാൻ പരിശ്രമിച്ച നേതാവാണ് രാകേഷ് ടിക്കായത്,ആ നേതാവിനെയാണ് ഹർസോളിയിലെ കിസാൻ മഹാ പഞ്ചായത്തിൽ പങ്കെടുക്കുവാൻ പോകുന്ന വഴി എബിവിപി നേതാവ് കുൽദീപ് യാദവ് അടക്കം ഉള്ളവർ ആക്രമിച്ചത്,കർഷക സമര നേതാവിന് നേരെയുള്ള വധശ്രമത്തിനു ശക്തമായ പ്രതിഷേധം ആണ് രാജ്യത്ത് നില നിൽക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here