നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, റീ പോളിംഗ്, വോട്ടിംഗ് ക്രമക്കേട് രാജ്യത്തെ ഞെട്ടിക്കുന്നു

0
173

ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യനുകളിൽ ക്രമക്കേട് നടത്താം എന്ന് തെളിയിച്ചു ആസാമിൽ ബിജെപി സ്ഥാനാർഥിയുടെ വാഹനത്തിൽ ഇവിഎം മെഷ്യനുകൾ കണ്ടെത്തിയത് രാജ്യത്തെ ഞെട്ടിക്കുന്നു, അതിൽ കാരണക്കാരായ നാല് ഉദ്യോഗസ്ഥർക്കു സസ്പെൻഷനും വീണ്ടും റീ പോളിംഗ് നടത്താൻ ഉത്തരവിട്ടതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു ആസാമിലെ പതർക്കണ്ടി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൃഷ്‌ണേന്ദു പോളിന്റെ വാഹനത്തിൽ നിന്നാണ് ഇവിഎം മെഷ്യനുകൾ പിടിച്ചെടുത്തത്

വാഹനത്തിൽ മെഷ്യനുകൾ കടത്താൻ ശ്രദ്ധയിൽ പെട്ട നാട്ടുകാർ വാഹനം തടഞ്ഞു നിർത്തി പരിശോധന നടത്തിയപ്പോൾ ആണ് ബിജെപി സ്ഥാനാർഥിയുടെ വാഹനത്തിൽ നിന്നും വോട്ടിംഗ് യന്ത്രങ്ങൾ പിടിച്ചെടുത്തത് തുടർന്ന് സംഘർഷമാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് പോലീസ് ആകാശത്തേക്ക് വെടി വെക്കുകയും ചെയ്യേണ്ടി വന്നു ഇവിഎം കണ്ടെത്തിയ ബൂത്തിൽ റീ പോളിംഗ് നടത്താനും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എല്ലാം പുറത്തു വരുന്ന വീഡിയോകളിൽ എല്ലാം ബിജെപി ആണെന്ന് തെളിഞ്ഞിട്ടുണ്ട് എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു, രാജ്യത്തു സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താൻ കമീഷൻ തയ്യാറാവണം എന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here