പ്രവാചകൻ ആരായിരുന്നു എന്ത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഉമ്മത്ത് ആ മനുഷ്യനെ ഇത്രമാത്രം സ്നേഹിക്കുന്നത് വിമർശിക്കുന്നവരും പരിഹസിക്കുന്നവരും ആ മനുഷ്യനെ ഒന്ന് അറിയാൻ ശ്രമിച്ചാൽ തീർച്ചയായും അവരും ആ മനുഷ്യന്റെ അനുയായി ആയി മാറും തീർച്ച
വി. പ്രഭാകരൻ എന്ന അമുസ്ലിം സഹോദരൻ എഴുതിയ ഹൃദയ സ്പർശിയായ വരികൾ നമ്മുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങും
വിദ്വേഷം പ്രചരിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുന്ന സംഘികൾക്ക് ഇതൊരു പക്ഷേ അരോചകം ആയിരിക്കും അവർക്കു സഹിക്കാവുന്നതിന്റെ അപ്പുറത്താണ് ഈ വാക്കുകൾ
പ്രവാചകൻ മുഹമ്മദ്(ﷺ)എന്നെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല.. എനിക്ക് നബിയോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല.. എനിക്ക് ചെയ്യാന്‍ മടി ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം പഠിപ്പിച്ചു തന്ന ഒരു ആത്മീയ നേതാവ്.. അതിലപ്പുറം നബി എനിക്കാരുമായിരുന്നില്ല.. പക്ഷെ അന്നും പലരും നബിയെ പ്രാണനെ പോലെ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എന്തിനു എന്ന ചോദ്യത്തിന് ആരും കൃത്യമായി ഒരു ഉത്തരം നല്‍കിയിരുന്നില്ല.. ‘നമ്മുടെ നബിയല്ലേ, നമ്മള് സ്നേഹിക്കണ്ടേ’ എന്ന തികച്ചും യുക്തിരഹിതമായ ഒരു സ്നേഹം മാത്രം.
വീഡിയോ :
ഞാനെന്ന ആ ഇരുപതുകാരന് അന്ന് വീരനായകന്മാര്ക്ക് പിറകിലായിരുന്നു.. ഹീറോസിനെ മനസ്സില്‍ കൊണ്ട് നടക്കാനായിരുന്നു എനിക്കിഷ്ടം. ഭഗത് സിംഗ് മുതല്‍ സച്ചിന് തെണ്ടുല്‍ക്കര്‍ വരെയുള്ളവരും ഷെര്‍ലക് ഹോംസ് മുതല്‍ മംഗലശ്ശേരി നീലകണ്ഠന് വരെയുള്ളവരും അന്നെന്റെ ഹീറോസ് ആയിരുന്നു.. എന്നിട്ടും നബി എനിക്കൊരു ഹീറോ അല്ലായിരുന്നു. കുറെ ആചാരങ്ങള്‍ ചെയ്യാന്‍ പഠിപ്പിച്ച, എനിക്ക് മനപാഠം ആക്കാന്‍ ബുദ്ധിമുട്ടുള്ള മന്ത്രോച്ചാരണങ്ങളുടെ രചയിതാവ് മാത്രം.. പള്ളിയുടെ ഒരു മൂലയില്‍ തസ്ബീഹ് മാലയില്‍ മന്ത്രങ്ങള്‍ ചൊല്ലിയിരിക്കുന്ന ഒരു സന്യാസി.
പിന്നീടെന്ന് മുതലാണ് നബി എനിക്കൊരു ഹീറോ ആയി മാറിയത്? ആ നാമം കേള്‍ക്കുമ്പോള്‍ പോലും എന്റെ കൈകള്‍ രോമാഞ്ചംഅണിയാന് തുടങ്ങിയത്?പലരെയും എന്ന പോലെ എന്നെയും ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത് ഖുര്‍ആന്‍ തന്നെയാണ്.. ഖുര്‍ആന്റെ ആ കമാന്റിംഗ് പവര്‍, വിപ്ലവവിമോചനആദര്‍ശങ്ങള്‍, ഹീറോയിസങ്ങളും പഞ്ച് ഡയലോഗുകളും വിപ്ലവങ്ങളും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന ആ ഇരുപതുകാരന് ഇറെസിസ്റ്റിബിള് തന്നെ ആയിരുന്നു
ഖുര്‍ആനു ശേഷം ഞാന്‍ വായിക്കുന്ന ഒരു ഇസ്ലാമികഗ്രന്ഥം ‘ഫാറൂഖ് ഉമര്‍’ എന്ന ഉമറിന്റെ ചരിത്രമായിരുന്നു.. അത് വായിക്കുമ്പോള്‍.. ഇത് വരെ കാണാത്ത, അറിയാത്ത തരത്തിലുള്ള ഒരു ഹീറോ.. എന്റെ റൊമാന്റിക് ഭാവനകള്‍ ഒരിക്കലും സങ്കല്പ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള സദ്ഭരണവും നീതിനിര്‍വ്വഹണവും. എന്റെ മനസ്സില്‍ അത് വരെ ഉണ്ടായിരുന്ന എല്ലാ നായകന്മാര്ക്കും മേലെ ഉമര്‍ ജ്വലിച്ചു നിന്നു.. ഞാന്‍ ഒരു കട്ട ഉമര്‍ ഫാന്‍ ആയി എന്ന് തന്നെ പറയാം..
പിന്നെ ഞാന്‍ വായിച്ച പുസ്തകം ഖാലിദിനെ കുറിച്ചായിരുന്നു.മരുഭൂമിയുടെ പരുക്കന്‍ മണ്ണില്‍ പിറന്ന ഈ അറബിമുഷ്കന്റെ വാള്‍തലപ്പുകള്‍ റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ തകര്‍ത്തെറിയുന്നത് ഞാന്‍ അത്ഭുതത്തോടെ മാത്രമാണ് വായിച്ചത്..ഹേയ്.. നോക്കൂ.. എന്റെ മനസ്സിനെ കീഴടക്കിയ രണ്ടു വീരനായകന്മാര്.അത് വരെ ഞാന്‍ കൊണ്ടുനടന്നിരുന്ന എല്ലാ ഹീറോസിനെയും നിഷ്പ്രഭരാക്കിയ പുലിക്കുട്ടികള്‍..
ഇവര്‍ രണ്ടു പേരും ഒരു നേതാവിന്റെ അനുയായികള്‍ മാത്രമാണ്.. എന്ന് വച്ചാല്‍ എന്റെ മനസ്സിലെ എല്ലാ ഹീറോസിനെയും കടത്തിവെട്ടി ഇപ്പോള്‍ മുന്നില്‍ നില്ക്കുന്ന ഈ രണ്ടു ഹീറോസിന് ഒരു ഹീറോ ഉണ്ട്.. ഇവര്‍ ഇത്രമാത്രം ഉണ്ടെങ്കില്‍ അദ്ദേഹം എത്ര മാത്രം ആയിരിക്കും..? പക്ഷെ അറിഞ്ഞ കഥകളിലെ ആ മനുഷ്യന് ഒരു ഹീറോ അല്ലായിരുന്നല്ലോ.. ഉക്കാള ചന്തയിലെ ഗുസ്ഥിപിടിത്തക്കാരനെ ഖലീഫ ഉമര്‍ ആക്കി മാറ്റാന്‍ മാത്രം കഴിവുള്ള, ഖാലിദിനെ സൈഫുല്ലാഹ് ആക്കി മാറ്റാന്‍ മാത്രം മികവുള്ള ആളായിരുന്നോ?
ഇന്ന് വരെ കേട്ട പണ്ഡിതപുരോഹിതന്മാരുടെ വാഗ്ദ്ദോരണികളില്‍ ഇടം കൊടുക്കാതെ അങ്ങയുടെ വീരചരിതങ്ങള്‍ ഏത് പുസ്തകത്താളുകളിലാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്.?