രാകേഷ് ടിക്കായത്തിന് നേരെയുള്ള വധശ്രമം, പ്രതിരോധത്തിലായി ബിജെപി

0
874

കർഷക സമര നേതാവ് രാകേഷ് ടിക്കയത്തിന് നേരെയുള്ള വധശ്രമം വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലായി,ടിക്കായത്തിന് നേരെയുള്ള ആക്രമണത്തിന് ശക്തമായി ജനാധിപത്യ രീതിയിൽ മറുപടി നൽകുവാൻ കർഷകർ തയ്യാറെടുക്കുന്നു, 4 മാസങ്ങൾ പിന്നിട്ടു കർഷക സമരം അതേ ശക്തിയിൽ തുടരുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ തിരസ്കരിച്ച കർഷക സമരം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന കാര്യങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്,

കഴിഞ്ഞ ദിവസമാണ് കർഷക പഞ്ചായത്തിൽ പങ്കെടുക്കാൻ പോയ രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത് ആക്രമണത്തിന് നേതൃത്വം കൊടുത്ത എബിവിപി നേതാവ് അടക്കം പത്തൊൻപതോളം പേർ പോലീസ് കസ്റ്റടിയിലാണ്, രാകേഷിന് നേരെയുള്ള വധശ്രമത്തോട് കൂടി ശക്തമായ ജനാധിപത്യ പ്രതിഷേധമാണ് രാജ്യത്ത് നില നിൽക്കുന്നത്, തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പല വാർത്തകളും നമ്മളിലേക്ക് വരുന്നില്ല എന്ന് മാത്രം, ബിജെപി ഭരിക്കുന്ന യുപി ഹരിയാന എന്നിവിടങ്ങളിലെ ബിജെപിയുടെ അടിത്തറ ഇളകുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് കൊണ്ടു വന്നിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here