ഏഴു കോടി വില കൊടുത്തു വാങ്ങിയ ചെന്നൈ സൂപ്പർ കിങ്സിനോട് നോ പറഞ്ഞു മൊയിൻ അലി

0
1099

ഇസ്‌ലാമിന്റെ നിയമങ്ങൾ അത് കാലത്തിനു അനുസൃതമായോ സന്ദർഭത്തിനു അനുസൃതമായോ മാറുകയില്ല, വിശുദ്ധ ഖുർആനും അല്ലാഹുവിന്റെ റസൂലും പഠിപ്പിച്ച ഇസ്ലാമിക നിയമം അത് ലോകത്തിന് തന്നെ അത്ഭുതമാണ്,

പണവും പദവിയും ലഭിച്ചാൽ പലരും ഇസ്ലാമിക നിയമങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കാൻ മടിക്കുന്ന ആധുനിക ലോകത്താണ് ഇസ്ലാം കർശനമായി വിലക്കിയ കാര്യം അതിന്റെ പരസ്യം പോലും തന്നിലൂടെ ഉണ്ടാകാൻ പാടില്ല എന്ന ശക്തമായ നിലപാട് എടുത്ത മൊയിൻ അലി വ്യത്യസ്തനാകുന്നത്

ഇക്കുറി താരലേലത്തില്‍ ഏഴ് കോടി രൂപയ്‌ക്കാണ് അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സിന്റെ ജെഴ്സിയിൽ ഉള്ള മദ്യ കമ്പനിയുടെ ലോഗോ നീക്കം ചെയ്യണമെന്ന് മൊയിൻ അലി ചെന്നൈ സൂപ്പർകിങ്സിന്റെ അധികാരികളോട് ആവശ്യപ്പെട്ടു, അത് അംഗീകരിച്ച മാനേജ്മെന്റ് മൊയിൻ അലിയുടെ ജെഴ്സിയിൽ നിന്നും മദ്യ കമ്പനിയുടെ പരസ്യം ഒഴിവാക്കി നൽകിയിരിക്കുകയാണ്

ലഹരിവസ്‌തുക്കളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുകയോ ലോഗോയുള്ള കിറ്റുകള്‍ ഉപയോഗിക്കുകയോ ചെയ്യില്ല എന്ന നിലപാട് മൊയീന്‍ അലി സ്വീകരിക്കുന്നത് ഇതാദ്യമല്ല. ഇംഗ്ലീഷ് ടീമിലും ആഭ്യന്തര ക്രിക്കറ്റിലും വിദേശ ടി20 ലീഗുകളിലും ഈ നിലപാട് അദേഹം തുടര്‍ന്നുപോരുന്നു. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും സമാന നിലപാട് മുമ്പ് സ്വീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here