ഉത്തർ പ്രദേശിൽ വീണ്ടും രാജ്യത്തെ നടുക്കി ദളിത്‌ പെൺകുട്ടിയുടെ കൊലപാതകം

0
94

ലൗവ് ജിഹാദ് പറഞ്ഞു വർഗീയതയിലൂടെ സമൂഹത്തിൽ വർഗീയ ചേരിതിരിവ് നടത്തുന്ന സമയത്തു സ്വന്തം നാട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകിയിരുന്നെങ്കിൽ ദിവസവും ഇത് പോലെ ഞെട്ടിക്കുന്ന വാർത്ത ഇന്ത്യക്കാർ കേൾക്കേണ്ടി വരില്ലായിരുന്നു ഇത്തവണ എട്ടു വയസ്സ് മാത്രം പ്രായമുള്ള ദളിത് പെൺകുട്ടിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്

സ്വന്തം രാജ്യത്തിലെ ജനങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിവുള്ളവർ ആയിരിക്കണം ഭരണ തലപ്പത്തു ഇരിക്കേണ്ടത് ലൗ ജിഹാദ് പറഞ്ഞു പെൺകുട്ടികളുടെ കാര്യത്തിൽ ആശങ്കപ്പെടുന്ന മുഖ്യമന്ത്രി ദിവസവും തന്റെ നാട്ടിൽ ക്രൂരമായി പീഡനത്തിന് ഇരയായി കോളപ്പെടുന്നത് കണ്ടില്ല എന്ന് നടിക്കുന്നു. യുപിയിലെ ചാൻസിയിൽ എട്ടു വയസ്സുകാരി ദളിത്‌ പെൺകുട്ടിക്ക് ക്രൂര മരണം രാവിലെ പാൽ വാങ്ങാൻ വേണ്ടി പുറപ്പെട്ട കുട്ടിയെ സമയമായിട്ടും കാണാത്ത കൊണ്ടു രക്ഷകർത്താക്കൾ അന്വേഷിച്ചു ചെല്ലുമ്പോൾ രക്തത്തിൽ കുളിച്ചു തുണിയിൽ പൊതിഞ്ഞു ഒരു ഒഴിഞ്ഞ സ്ഥലത്തു കുട്ടിയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു

ഇതിനെ തുടർന്ന് സന്ദീപ് ജയിൻ എന്ന ഇരുപത്തിയെട്ട് വയസ്സുള്ള കൊലപാതകിയെ പോലീസ് അറസ്റ്റ് ചെയ്തു പീഡനശ്രമം നടത്തിയപ്പോൾ കുട്ടി ബഹളം ഉണ്ടാക്കുകയും എതിർക്കുകയും ചെയ്തപ്പോൾ തടി കഷ്ണം കൊണ്ടു കുട്ടിയുടെ തല അടിച്ചു പൊട്ടിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്, ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടതൽ കൊലപാതകവും പീഡന ശ്രമവും നടക്കുന്ന സ്ഥലമാണ് ഉത്തർപ്രദേശ്, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തും ചെന്ന് അവിടത്തെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം നാട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകാൻ കഴിയുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here