ഇത് പോലൊരു സൗഭാഗ്യം ആർക്കാണ് ലഭിക്കുക, ലോക മുസ്ലീങ്ങളുടെ ഏറ്റവും വലിയ രണ്ട് പള്ളികൾ അതിനു രൂപകൽപ്പന ചെയ്യുവാൻ അതിന്റെ മേൽനോട്ടത്തിന് നേതൃത്വം നൽകിയ മനുഷ്യൻ, ആ മനുഷ്യന്റെ ജീവിതം പോലും അത്ഭുതമാണ്
ഡോക്ടർ മുഹമ്മദ് കമാൽ ഇസ്മായിൽ
ഈജിപ്തിന്റെ ചരിത്രത്തിൽ ഹൈസ്കൂൾ (സർട്ടിഫിക്കറ്റ്) നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ആദ്യത്തെ റോയൽ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ചേരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, അതിൽ നിന്ന് ബിരുദം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ഇസ്ലാമിക് വാസ്തുവിദ്യയിൽ മൂന്നോളം ഡോക്ടറേറ്റ് ബിരുദം നേടുന്നതിനായി യൂറോപ്പിലേക്ക് അയക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
തന്റെ എഞ്ചിനീയറിംഗ് ഡിസൈനിനും, വാസ്തുവിദ്യാ മേൽനോട്ടത്തിനും ശമ്പളം കൈപ്പറ്റാൻ കിംഗ് ഫഹദിന്റെയും, ബിൻ ലാദൻ കമ്പനിയുടെയും ശ്രമങ്ങൾക്കിടയിലും പോലും അദ്ദേഹം വിസമ്മതിച്ചു.
ദശലക്ഷക്കണക്കിന് റിയാലിലിന്റെ ചെക്ക് മടക്കി കൊടുത്തുകൊണ്ട് അദ്ദേഹം ബക്കർ ബിൻ ലാദനോട് പറഞ്ഞു:
“രണ്ട് പരിശുദ്ധ മസ്ജിദുകളിലെയും എന്റെ സേവനത്തിനു ഞാൻ എങ്ങനെയാണ് കൂലിവാങ്ങുക.എന്നിട്ട് (ന്യായവിധി ദിവസം) ഞാൻ എങ്ങനെ എന്റെ റബ്ബായ അല്ലാഹുവിനെ നേരിടും..??
അത്ഭുതമല്ലേ ഈ മനുഷ്യന്റെ ജീവിതം..
കാണുക ഹൃദയസ്പർശിയായ വീഡിയോ