കോവിഡ് രൂക്ഷമായ ഉത്തർപ്രദേശിൽ കോവിഡ് പോരാട്ടത്തിൽ പങ്കാളിയാകാൻ സന്നദ്ധത അറിയിച്ചു ഡോക്ടർ കഫീൽ ഖാൻ തീവ്ര പരിചരണ വിഭാഗത്തിൽ പതിനഞ്ചു വർഷത്തെ പാരമ്പര്യം ഉള്ള തനിക്കു കോവിഡ് പോരാട്ടത്തിൽ നല്ല പങ്ക് വഹിക്കുവാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ട് ഉത്തർപ്രദേശ് ബാബാ രാഗവ ദേവ് മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ 60 നവജാത ശിശുക്കൾ മരിച്ച കേസ്സിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ പാളിച്ചകൾ മറച്ചു വെക്കുവാൻ കഫീൽഖാന് എതിരെ കള്ള കേസ്സ് രെജിസ്റ്റർ ചെയ്തിരുന്നു
എന്നാൽ കോടതി ഡോക്ടർ കഫീൽഖാനെ കുറ്റ വിമുഖ്തനാക്കിയിരുന്നു എന്നിട്ടും യോഗി സർക്കാർ കഫീൽഖാന് എതിരെ വീണ്ടും കള്ളക്കേസ് ചുമത്തിയിരുന്നു ഇപ്പോൾ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ തന്റെ സേവനം ഉപയോഗപ്പെടുത്താൻ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കഫീൽഖാൻ