ഡൽഹി കലാപത്തിൽ സംഘപരിവാർ ബാക്കിവെച്ച പള്ളികൾ ഇപ്പോൾ ചെയ്യുന്നത് കണ്ട് രാജ്യം അത്ഭുതപ്പെടുന്നു

0
687

സംഘപരിവാർ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഗുജറാത്ത്‌ കലാപത്തിന്റെ മറ്റൊരു പതിപ്പായിരുന്നു ഡൽഹി കലാപം,
അന്നത്തെ ആ കലാപത്തിൽ
ഒട്ടനവധി പള്ളികൾ സംഘപരിവാർ തകർത്തിരുന്നു,

ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചായിരുന്നു ഹിന്ദുത്വ തീവ്രവാദികൾ ഡൽഹി കലാപത്തിൽ മസ്ജിദുകൾ തകർത്തിരുന്നത് .ഇന്നു ആ പള്ളികൾ തന്നെയാണ് ഏറ്റവും വലിയ മാനവിക സന്ദേശം രാജ്യത്ത് പകർന്നു നൽകുന്നത്

കോവിഡ് മഹാമാരിയുടെ രണ്ടാം വ്യപനം അതി രൂക്ഷമായി തുടർന്ന് കൊണ്ടിരിക്കുന്ന രാജ്യത്ത് ഒട്ടനവധി പള്ളികൾ പരിശുദ്ധ റമളാൻ മാസമായിട്ട് പോലും കോവിഡ് രോഗികൾക്കായി തുറന്നു കൊടുക്കുന്ന കാഴ്ച്ച ഇസ്‌ലാമിന്റെ ഏറ്റവും വലിയ സൗന്ദര്യമാണ് ,

ഇപ്പോൾ
ഇതാ ഡൽഹിയിലെ ഗ്രീൻപാർക്ക് മസ്ജിദാണ് കോവിഡ് സെന്ററാക്കി മാറ്റിയത്. പത്തു ബെഡുകളാണ് മസ്ജിദിൽ ഒരുക്കിയിട്ടുള്ളത്….ജാതിയും മതവും നോക്കാതെ ഏറ്റവും നല്ല പരിചരണമാണ് പള്ളി കമ്മറ്റികൾ കോവിഡ് രോഗികൾക്കായി നൽകുന്നത്

രോഗികൾക്ക് മരുന്നുകൾ, പിപിഇ കിറ്റുകൾ, സാനിറ്റൈസറുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടിയോടെയാണ് ഇവിടെ അഡ്മിറ്റ് ചെയ്യുന്നത്. രോഗികൾക്ക് ഭക്ഷണവും നൽകുന്നുണ്ട്’ – മസ്ജിദ് മാനജേിങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞ വാക്കുകളാണ്,

പള്ളികൾ പൊളിക്കാൻ മുന്നിട്ടു നിന്നവർ തന്നയാണ് ഇന്ന് പള്ളികളിലെ ഏറ്റവും നല്ല പരിചരണം ഏറ്റു വാങ്ങുന്നു എന്നത് കാലത്തിന്റെ മധുര പ്രതികാരം കൂടിയാണ്,

LEAVE A REPLY

Please enter your comment!
Please enter your name here