നോമ്പിനെ കുറിച്ച് പോൾ പോഗ്‌ബെയുടെ വാക്കുകൾ ലോകം നെഞ്ചിലേറ്റുന്നു

0
113

ഏതൊരു കാര്യത്തിലും അല്ലാഹുവിന്റെ സഹായം ഉണ്ടങ്കിൽ ആ കാര്യം നമ്മൾ തീർച്ചയായും വിജയിച്ചിരിക്കും, അത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ ഫുഡ്‌ബോൾ ലോകത്തു നിന്നും കാണുന്നത്,

റമദാന്‍ മാസത്തിലെ വ്രതമനുഷ്ടിച്ചുകൊണ്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ വ്യാഴാഴ്ച കളിക്കളത്തിലിറങ്ങിയത്. തിരിച്ചു കയറിയതാകട്ടെ നോമ്പും തുറന്ന് ഗോളുമടിച്ച ശേഷം. യൂറോപ്പ ലീഗിന്‍റെ ആദ്യ പാദ സെമിഫൈനല്‍ മത്സരമായിരുന്നു വ്യാഴാഴ്ച നടന്നത് . എ.സി റോമയെ 6-2ന് തകര്‍ത്ത് വന്‍ വിജയമാണ് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്.
വീഡിയോ കാണാം

മത്സരത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോഗ്ബ നോമ്പ് തുറക്കുന്ന ചിത്രം പങ്കുവെച്ചത് മത്സരത്തിനിടയില്‍ പോഗ്ബ വെള്ളം കുടിച്ച് നോമ്പ് തുറക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.

പോഗ്ബ നോമ്പനുഷ്ടിച്ചുകൊണ്ടാണ് ഇന്നലെ കളിക്കാനിറങ്ങിയത്. എന്നിട്ടും മത്സര ശേഷം പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ച് മാധ്യമങ്ങളെ കാണാന്‍ അദ്ദേഹമെത്തി. ഒരു പുഞ്ചിരിയോടെ മാധ്യമങ്ങളെ അഭിമുഖീകരിച്ച പോഗ്ബയോട് വ്രതവും മത്സരവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നുവെന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ച പ്പോൾ അദ്ദേഹത്തിന്റെ മറുപടിയാണ് ലോക മുസ്ലീങ്ങൽ ഹൃദയത്തിലേറ്റിയത് . അദ്ദേഹം മുകളിലേക്ക് നോക്കിയിട്ട് പറഞ്ഞു , “അല്ലാഹു സഹായിക്കുന്നു”

എത്ര മനോഹരമായ മറുപടി, പണവും പദവിയും വന്നാൽ ദീനിനെ മറന്നു പോകുന്നവര്ക്ക് വലിയ ഒരു പാഠം പോഗ്ബയിൽ നിന്നും പഠിക്കാനുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here