മുസ്‌ലിം വിരുദ്ധത ഏശിയില്ല, ലൗ ജിഹാദ് എന്ന കള്ള പ്രചാരണം ഉയർത്തിയ രണ്ട് നേതാക്കളും എട്ട് നിലയിൽ പൊട്ടി

0
121

ബിജെപിയുടെ ഭിന്നിക്കൽ തന്ത്രം സമൂഹത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചവരെ തോൽപ്പിച്ചു വീട്ടിൽ ഇരുത്തുന്ന കാഴ്ചയാണ് ഇത്തവണ നമ്മൾ കണ്ടത്, ലൗ ജിഹാദ് എന്ന കള്ള പ്രചാരണം ഏറ്റെടുത്തു സമൂഹത്തിൽ ഒരു വിഭാഗത്തെ ആക്ഷേപിക്കാൻ ശ്രമിച്ചവർ ഇത്തവണ നിയമസഭാ കാണില്ല

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വർഗീയ വിദ്വേഷ കാർഡിറക്കി കളിക്കുന്നത് ബിജെപി സ്ഥിരം നയമാണ് ഇത്തവണ അതിൽ കുറച്ചു കൂടി എരിവ് കയറ്റി യുപി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിരം പയറ്റുന്ന ലൗജിഹാദ് എന്ന കുപ്രചരണം കേരളത്തിലും തിരഞ്ഞെടുപ്പിൽ ഉയർത്തിയെങ്കിൽ ഒരു സീറ്റിൽ പോലും ജയിക്കാനായില്ല ബിജെപിയെ കൂടാതെ സംസ്ഥാനതു ഈ ലൗജിഹാദ് വർഗീയ വിദ്വേഷം പ്രചരിപ്പിച്ച മറ്റു രണ്ടു പേർക്കും കൂടി ഇത്തവണ നിയമസഭ കാണാൻ അവസരം നൽകിയില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്

പൂഞ്ഞാർ എംഎൽഎയും ജനപക്ഷം നേതാവും സ്ഥാനാർഥിയുമായ പിസി ജോർജ് കേരള കോൺഗ്രസ് എം ചെയർമാനും പാലാ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോസ് കെ മാണി എന്നിവരായിരുന്നു അവർ കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ ബിജെപിക്കൊപ്പം നിന്ന പിസി ജോർജ് കടുത്ത വർഗീയ വിദ്വേഷം ആണ് സമൂഹത്തിൽ പ്രചരിപ്പിച്ചത് സുപ്രീം കോടതിയും ഹൈക്കോടതിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും എൻഐഎ യും പോലീസും തള്ളി കളഞ്ഞ ലൗ ജിഹാദ് എന്ന കള്ള പ്രചാരണം സമൂഹത്തിൽ ബിജെപിക്ക് വേണ്ടി പ്രചരിപ്പിച്ച, ഇന്ത്യ ഹിന്ദു രാഷ്ട്രം ആകണം എന്ന് വാദിച്ച പിസി ജോർജിന് പൂഞ്ഞാർ ജനത നൽകിയത് 16000 വോട്ടിലേറെ വ്യത്യാസത്തിന്റെ തോൽവി മൂന്നര പതിറ്റാണ്ട് ജീവിതത്തിലെ എംഎൽഎ പദവിക്കു തിരശീലയും

ഇതേ സ്ഥിതിയാണ് പാലായിലും കണ്ടത് ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണം എന്നായിരുന്നു ജോസ് കെ മാണി മാർച്ച് 28ന് ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞത് കേരളത്തിലെ യുഡിഎഫ് എൽഡിഎഫ് മുന്നണികളിൽ നിന്നും മുമ്പൊരിക്കലും ഉണ്ടാകാത്ത പരാമർശമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ജോസ് കെ മാണിയിൽ നിന്നും ഉണ്ടായിരുന്നു, അത് ബിജെപിക്കു കൂടുതൽ പിടിവള്ളി ആകുകയും ചെയ്തു, എന്നാൽ തിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകത്തിൽ ജോസ് കെ മാണിയെ 13000 വോട്ടുകളുടെ ഭൂരിപക്ഷത്തോട മാണി സി കപ്പാൻ തോൽപ്പിച്ചു, സമൂഹത്തിൽ ഭിന്നത വരുത്തുന്നവർ ആരായാലും അവർ പടിക്കു പുറത്താണ് എന്ന സന്ദേശമാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മലയാളികൾ നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here