കേന്ദ്ര സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

0
198

ഇറങ്ങി പോയി കൂടെ മിസ്റ്റർ നരേന്ദ്ര മോദി നിങ്ങൾക്ക് ,ഇത് നിങ്ങൾക്ക് യോജിച്ച കസേര അല്ല, ഈ സ്ഥാനം നിങ്ങൾക്ക് ചേർന്ന് സ്ഥാനമല്ല .ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ഏറ്റവും ദുർബലൻ എന്നത് വ്യക്തമായ സ്ഥിതിക്ക് നരേന്ദ്രമോദിക്ക് ഇനി ഈ സ്ഥാനത്ത് തുടരാൻ യാതൊരു അവകാശവും ഇല്ല. ഇത് ഊട്ടി ഉറപ്പിക്കുന്നതാണ്,അത്തരം വിമര്ശകരുടെ വാദങ്ങൾക്ക് പിന്തുണ നൽകുന്നതാണ് കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഇന്ന് വന്നിരിക്കുന്ന കനത്ത നിരീക്ഷണങ്ങൾ.

കനത്ത ഭാഷയിൽ ആണ് കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതി ആഞ്ഞടിച്ചത്. കോവിഡ് വാക്സിനിൽ കേന്ദ്ര സർക്കാർ ഇപ്പോൾ സ്വീകരിച്ച് പോരുന്ന നടപടിക്ക് എതിരെയാണ് രൂക്ഷ വിമര്ശനങ്ങളുമായി സുപ്രീം കോടതി രംഗത്ത് വന്നിരിക്കുന്നത്.കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ട് വിലയ്ക്ക് വാക്സിൻ നൽകുന്നതിന്റെ യുക്തി എന്തെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഇന്നും ആരാഞ്ഞു. പുതുക്കിയ വാക്സിന്‍ നയം രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഡിജിറ്റൽ ഇന്ത്യ എന്ന് പറയുന്നതല്ലാതെ യാഥാർഥ്യമെന്തെന്ന് അറിയാമോ? പാവപ്പെട്ടവർ എങ്ങനെ കോവിന്‍ ആപ്പില്‍ രജിസ്റ്റർ ചെയ്യുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here