ഇനിയാണ് എന്റെ ശബ്ദം ഉച്ചത്തിൽ ഉയരാൻ പോകുന്നത്‌ നയം വ്യക്തമാക്കി ആയിഷ സുൽത്താന

0
281

ഇനിയാണ് എന്റെ ശബ്ദം ഉച്ചത്തിൽ ഉയരാൻ പോകുന്നത്‌ എനിക്കില്ലാത്തതും അവർക്കുള്ളതുമായ ഒരു കാര്യമുണ്ട് അതാണ്‌ “ഭയം “രാജ്യദ്രോഹ കേസ്സ് ചമച്ചു ഭരണകൂട ഭീകരതയെ എതിർക്കാൻ ശ്രമിക്കുന്നവർക്ക് ഉഗ്രൻ മറുപടി നൽകി ആയിഷ സുൽത്താന

ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചയിൽ അവിചാരിതമായി പറഞ്ഞ ഒരു വാക്കിന്റെ പേരിൽ ആയിഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹ കേസ്സ് എടുത്തിരുന്നു ആ വിഷയത്തിൽ ആണ് ആയിഷ സുൽത്താനയുടെ പ്രതികരണം കാലാ കാലങ്ങളിൽ മാറി വരുന്ന ഭരണകൂടങ്ങൾ തങ്ങൾക്കു എതിരെ ശബ്ദിക്കുന്നവരെ അധികാരത്തിന്റെയും അന്വേഷണ എജൻസികളുടെയും സഹായത്തോടെ ആ ശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കാറുണ്ട്

ഒരു ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ അത് കണ്ടു മറ്റുള്ളവർ ഭയന്നു പിൻവാങ്ങും എന്നാണ് ഇത്തരം ആളുകൾ കരുതുന്നത് എന്നാൽ ആ ശബ്ദത്തിനു പകരമായി പല ശബ്ദങ്ങൾ ഉയർന്നു വരും എന്നു അവർ കരുതുന്നില്ല ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടു കൂടി എന്തിനും ഏതിനും രാജ്യദ്രോഹ കേസ് ചമച്ചു ജയിലിൽ അടക്കുക എന്നതാണ് സംഘപരിവാർ തന്ത്രം അത്തരത്തിൽ ഒരു കേസാണ് ആയിഷ സുൽത്താനക്ക് എതിരെയും സംഘപരിവാർ സർക്കാർ എടുത്തിരിക്കുന്നത് എന്നാൽ അതിൽ പേടിക്കുന്ന ആളല്ല ആയിഷ സുൽത്താന എന്നു വ്യക്തമാക്കുന്ന നിലപാടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here