ലോകത്തിന്റെ കയ്യടി നേടി ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനവുമായി ഹജ്ജിന്റെ ഒരുക്കങ്ങൾ

0
495

ലോക മുസ്ലീങ്ങളുടെ പഞ്ച സ്തംപങ്ങളിൽ ഒന്നായ പരിശുദ്ധ ഹജ്ജ് ആഗതമാകുന്നു, കൊറോണ മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ ശക്തമായ പ്രതിരോധ സംവിധാനത്തിലൂടെ ലോകത്തിന്റെ കയ്യടി നേടി മികച്ച രീതിയിൽ ഹജ്ജ് എന്ന ലോകത്തിലെ ഏറ്റവും വലിയ തീർത്ഥദാടനം നടത്തുവാനാണ് സൗദി ഹജ്ജ് മന്ത്രാലയം പരിശ്രമിക്കുന്നത്,

25 ലക്ഷം പേർ പങ്കെടുക്കുന്ന ഹജ്ജ് കർമ്മം ഇത്തവണ 60000 പേരെ മാത്രം ഉൾപെടുത്തിയാണ് നടത്തുക, അതിൽ 15000 സ്വദേശി പൗരന്മാരും ബാക്കി വിദേശി പൗരന്മാരുമാണ്, രണ്ട് വാക്സിനും എടുത്തവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുവാൻ അവസരം ലഭിക്കുക,
വീഡിയോ കാണാം :

ലോകം കണ്ട ഏറ്റവും വലിയ സാങ്കേതിക മികവാണ് ഹറം അധികാരികൾ ഒരുക്കിയിരിക്കുന്നത്, ലബ്ബയിക്കല്ലാഹുമ്മ ലബ്ബയിക്ക് എന്ന മഹത്തായ മന്ത്രം ഉച്ചരിച്ചു ശുഭ്ര വസ്ത്രധാരികളായി വലിയവനോ ചെറിയവനോ ഇല്ലാതെ എല്ലാവരും ഒരുമ്മ പെറ്റ എല്ലം അല്ലാഹുവിനു അർപ്പിച്ച് മിനയിൽ ഒരുമിച്ചു കൂടുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ ക്രമീകരണമാണ് സൗദിയ മിനയിൽ ഒരുക്കിയിരിക്കുന്നത്,

അണു മുക്തമാക്കാൻ അത്യാധുനിക റോബോട്ടുകൾ, സംസം വെള്ളം വിതരണത്തിന് പ്രത്യേക അണു മുക്തമാക്കിയ ബോട്ടിലുകൾ, 3000 ബസുകളാണ് ഹാജിമാർക്കായി ഒരുക്കിയിരിക്കുന്നത്, അല്ലാഹു ഇത്തവണ ഹജ്ജിനു എത്തിയവരുടെ ഹജ്ജ് സ്വീകരിക്കട്ടെ, അല്ലാഹു മഹാമാരിയിൽ നിന്ന് മോചനം നൽകി പുണ്യ ഭൂമിയിൽ നാം ഓരോരുത്തരെയും എത്തിക്കട്ടെ.ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here