പെഗാസസ്‌ ഫോൺ ചോർത്തലിൽ പരുങ്ങലിലായി ബിജെപി, പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

0
187

ഇസ്രായേലി ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു മുഖം വികൃതമായി കേന്ദ്ര സർക്കാർ, പ്രതിഷേധം രൂക്ഷമാകുന്നു,

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ചു രണ്ട് കേന്ദ്ര മന്ത്രിമാരുടെയും മാധ്യമ പ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സുപ്രീം കോടതി ജഡ്ജിമാർ തുടങ്ങി മുന്നൂറോളം പേരുടെ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്നലെ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്

ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരിക്കുന്നത് സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരുടെ ഫോൺ സംഭാഷണം പോലും ചോർത്തിയെങ്കിൽ അവരെ പോലും വിശ്വാസമില്ലാത്ത ആളായി പ്രധാനമന്ത്രി മാറിയെന്നാണ് അർഥം

LEAVE A REPLY

Please enter your comment!
Please enter your name here