യുഎഇ ഭരണാധികാരി ആ മനുഷ്യനെ ചേർത്ത് പിടിച്ചപ്പോൾ ലോകം കണ്ടത് ഇസ്ലാമിന്റെ ഏറ്റവും വലിയ സൗന്ദര്യം

0
251

ഇസ്ലാമിന്റെ സൗന്ദര്യം.
ലോകത്തു ഏതൊരു മതത്തിനു കഴിയും ഈ സൗന്ദര്യം അവകാശപ്പെടാൻ കഴിയാൻ .. ജാതിയിൽ താഴ്ന്നവനെങ്കിൽ ഇന്നും പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്ന കാലഘട്ടത്തിലാണ് ഇസ്ലാമിന്റെ മാനവിക സന്ദേശം ലോകത്തു ഉയർന്നു കേൾക്കുന്നത്,

കറുത്ത വർഗ്ഗക്കാരനായതിന്റെ പേരിൽ ഭക്ഷണം വിളമ്പില്ല എന്നു പറഞ്ഞ വെളുത്ത വർഗ്ഗക്കാരന്റെ മുന്നിൽ കുനിഞ്ഞ ശിരസ്സോടെ കാഷ്യസ് ക്ലേ എന്ന ഒളിമ്പിക്സ് ജേതാവ് നടന്നു നീങ്ങിയത് കറുത്തവനെയും വെളുത്തവനെയും ഒന്നായി കാണുന്ന ഇസ്‌ലാമിന്റെ തണലിലേക്കായിരുന്നു..

പിന്നെ കാഷ്യസ് ക്ലേ മുഹമ്മദ്‌ അലിയായി മാറിയത് ചരിത്രം.കറുത്തവനായ ബിലാൽ (റ)ന്റെ കൈകൾ വെളുത്തവനായ ഫാരിസ്‌ (റ)ന്റെ കൈകളിലേക്ക് ചേർത്ത് മുഹമ്മദ്‌ നബി (സ)പറഞ്ഞത് ഇത് രണ്ടും ഇസ്ലാമിൽ ഒരുപോലെയാണ്,

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ചിത്രം യുഎഇ കിരീടാവകാശി പള്ളിയിലേക്ക് നമസ്കാരത്തിനായി വരുന്നു, അരികിൽ സാദാരണക്കാരനായ ഒരു മനുഷ്യൻ, ഭരണാധികാരിയുടെ മുന്നിലിരിക്കുന്നത് കൊണ്ടാകാം ആ മനുഷ്യന് ലേശം സങ്കോചം മനസ്സിൽ അത് മനസ്സിലാക്കിയിട്ടാകണം ആ മനുഷ്യന്റെ കൈകളിൽ ചേർത്ത് പിടിച്ചു ഭരണാധികാരി,

അതേ ഇതാണ് ഇസ്ലാം,
ഒരാളും നിങ്ങളോട് പറയില്ല സമൂഹത്തിൽ ഉന്നതിയിൽ ഉള്ള ആളാണ് അത് കൊണ്ടു നീ പിന്നിലേക്ക് പോകുവാൻ, ഒരാളും നിന്നെ അവിടെ നിന്നും മാറ്റില്ല, അല്ലാഹുവിന്റെ മുന്നിൽ നീയും ഭരണാധികാരിയും ഒരുപോലെയാണ് തഖ്‌വയിൽ അല്ലാതെ വേർതിരിവ് ഉണ്ടാകില്ല..

ജാതിയിൽ താഴ്ന്നവനായതിന്റെ പേരിൽ ഉയർന്ന ജാതിക്കാരന്റെ എച്ചിൽ തിന്നുന്ന ആചാരം നില നിൽക്കുന്ന ഈ കാലഘട്ടത്തിലാണ് ഇസ്ലാം അതിന്റെ മാനവിക സന്ദേശം ലോകത്തിന് പകർന്നു നൽകുന്നത്,

അതെ കറുത്തവനും വെളുത്തവനും പാവപ്പെട്ടവനും പണക്കാരനും സായിപ്പും നീഗ്രോയും ഒരേ പോലെ

എല്ലാവരും ആദമിന്റെ മക്കൾ, ആദം മണ്ണിൽ നിന്നും വന്നവൻ എല്ലാവരും തുല്യർ,

ദൈവം നിങ്ങളുടെ രൂപത്തിലേക്കല്ല നോക്കുന്നത് നിങ്ങളുടെ മനസ്സിലേക്കാണ്, പ്രവാചകന്റെ ഈ വാക്കുകൾ മതി ഏറ്റവും വലിയ മാനവിക സന്ദേശം ലോകത്തിന് മനസിലാകുവാൻ അത് കൊണ്ടു തന്നയാണ് ഏറ്റവും വലിയ ഇസ്ലാമോഫോബിയ നില നിൽക്കുമ്പോഴും ഇസ്ലാം സ്വീകരിക്കുന്നവരുടെ എണ്ണം ഇന്ന് അതിവേഗം വർധിക്കുന്നതും

LEAVE A REPLY

Please enter your comment!
Please enter your name here