ഈ ഹൈന്ദവ സഹോദരന്റെ കഴിവും നന്മയും കണ്ടാൽ ആരും കയ്യടിച്ചു പോകും 👌

0

മുസ്‌ലിമല്ല ഹിന്ദു സഹോദരനാണ്,ഖുർആനിക ആയത്തുകളിൽ തന്റെ കഴിവ് തെളിയിക്കുകയാണ് അനിൽ കുമാർ എന്ന ഈ സഹോദരൻ അറബിക് കാലിഗ്രാഫിയോടുള്ള അടങ്ങാത്ത ആവേശം ആ സഹോദരനുണ്ടായപ്പോൾ അദ്ദേഹത്തിന്റെ കല വിരുതിൽ വിരിയുന്നത് മനോഹരമായ ഖുർആനിക വചനങ്ങൾ

ഹൈദരാബാദ് സ്വദേശി അനില്‍ കുമാര്‍ ചൗഹാന്‍ ആണ് ആ ഹൈന്ദവ സഹോദരൻ . ഹൈദരാബാദില്‍ സൂചനാ ബോര്‍ഡുകളും മറ്റും പെയിന്റ് ചെയ്തിരുന്ന അനില്‍ കുമാര്‍ പിന്നീട് അറബിക് കാലിഗ്രാഫിയില്‍ പ്രാവീണ്യം നേടുകയായിരുന്നു.

ഉറുദുവില്‍ എഴുതാന്‍ അറിയാത്തതിനാല്‍ മറ്റൊരാളുടെ സഹായത്തോടെയാണ് വരച്ച് തുടങ്ങിയത്. 20 വര്‍ഷം മുന്‍പ് വിവേക് വര്‍ധിനി കോളജില്‍ നിന്നും പെയിന്റിങില്‍ ഡിപ്ലോമ കഴിഞ്ഞ് ഇറങ്ങിയ സമയത്താണ് ആദ്യമായി ഖുര്‍ആന്‍ വചനങ്ങള്‍ എഴുതുന്നത്. പള്ളി അലങ്കരിക്കുന്നതിന്റെ ഭാഗമായി ചുവരുകളില്‍ ഖുര്‍ആന്‍ വചനങ്ങള്‍ എഴുതാന്‍ അനില്‍ കുമാറിനെ വിളിക്കുകായയിരുന്നു. അറബിക് അറിയില്ലെങ്കിലും കാലിഗ്രാഫിയിലൂടെ അനില്‍ കുമാര്‍ സ്വയം അറബിക് വാക്കുകള്‍ പഠിച്ചെടുത്തു.ഇതോടെ ഖുര്‍ആന്‍ വചനങ്ങള്‍ നിരവധി പള്ളികളില്‍ പുനർ നിർമ്മിക്കാൻ അനിൽ കുമാറിന് കഴിഞ്ഞു

അനില്‍കുമാര്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍ വായിക്കാനും മനോഹരമായി പാരായണം ചെയ്യാനും പഠിച്ചു. ഇതുവരേയായി ഇരുനൂറോളം പള്ളികളാണ് ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് അലങ്കരിക്കാന്‍ കഴിഞ്ഞതെന്ന് അനില്‍കുമാര്‍ പറയുന്നു . ഇതില്‍ നൂറോളം പള്ളികളില്‍ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഖുര്‍ആന്‍ വചനങ്ങള്‍ എഴുതി നൽകിയത്..സൂറത്ത് യാസിനും ആയത്തുൽ കുർസിയുമെല്ലാം അനിൽ കുമാറിന്റെ കര വിരുതിൽ വിരിയുമ്പോൾ അതിനു ഭംഗി ഏറെയാണ്

LEAVE A REPLY

Please enter your comment!
Please enter your name here