മദ്രസ്സ അധ്യാപകർക്കു സർക്കാർ ഒരു ആനുകൂല്യവും നൽകുന്നില്ല, മുഖ്യമന്ത്രി

0
156

സംഘപരിവാറിന്റെ മറ്റൊരു നാടകം കൂടി പൊളിയുന്നു, സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള നിരന്തര വിദ്വേഷ പ്രചാരണത്തിന്റെ സത്യാവസ്ഥയാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞത് കേരളത്തിലെ ന്യൂനപക്ഷങ്ങൾ അനർഹമായി സർക്കാരിൽ നിന്നും പലതും നേടുന്നു എന്നുള്ള തരത്തിലുള്ള വിദ്വേഷ പ്രചാരണമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പൊളിഞ്ഞു അടിയുന്നത്

കേരളത്തിലെ മുസ്‌ലിം മദ്രസ്സ അധ്യാപകർക്കു ശമ്പളം നൽകുന്നത് സർക്കാർ ഖജനാവിൽ നിന്നാണ് എന്നും ഇവിടത്തെ മറ്റ്‌ സമുദായങ്കങ്ങൾ കൂടി നൽകുന്ന നികുതി പണം കൊണ്ടാണ് ഇവിടെ മതം പഠിപ്പിക്കുന്ന മദ്രസ്സ അധ്യാപകർക്കു നൽകുന്നത് എന്നും മറ്റുള്ള മതങ്ങൾക്ക് എന്താണ് നൽകുന്നത് എന്ന തരതിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ നിരന്തരമായ വിദ്വേഷ പ്രചാരണം അതാണ് നിയമസഭയിൽ മുഖ്യമന്ത്രി പൊളിച്ചടുക്കിയത്,

സംസ്ഥാന സർക്കാരിൽ നിന്നും കേരളത്തിലെ ഒരു മദ്രസ്സ അധ്യാപകനും ശമ്പളം പോയിട്ട് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല ക്ഷേമ നിധിയിൽ അവർ അടക്കുന്ന വരി സംഖ്യയിൽ നിന്നും ലഭിക്കുന്ന വരുമാനം മാത്രമല്ലാതെ, മുഖ്യമന്ത്രിയുടെ വാക്കുകൾ വന്നാലും ഇനിയും ഈ വിദ്വേഷ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ തുടരും എന്ന കാര്യത്തിൽ സംശയമില്ല,

LEAVE A REPLY

Please enter your comment!
Please enter your name here