അമിത്ഷായെ സിബിഐ കസ്റ്റഡിയിൽ വിട്ട ജഡ്ജിയെ ഒഴിവാക്കിയതായി പരാതി

0
198

ഇപ്പോളത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ കസ്റ്റഡിയില്‍ വിട്ട ജസ്റ്റിസ് അഖില്‍ അബ്ദുല്‍ ഹാമിദ് ഖുറേഷിയെ ഒഴിവാക്കി സുപ്രിംകോടതി കൊളീജിയം. സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കണം എന്നാവശ്യപ്പെട്ട് ഒമ്പതു പേരുടെ പട്ടികയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ കൊളിജീയം കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞ ദിവസം കൈമാറിയത്. രാജ്യത്തെ മുതിര്‍ന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ പ്രമുഖനാണ് ഖുറേഷി.

10 വർഷങ്ങൾക്ക് മുൻപ് മുമ്പ് അമിത് ഷായെ സിബിഐ കസ്റ്റഡിയില്‍ വിട്ട ന്യായാധിപൻ ആയാണ് ഖുറേഷി പേരെടുത്തത് . സുപ്രിംകോടതി കൊളീജിയത്തിലെ മുതിര്‍ന്ന മൂന്നാമത്തെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ വിരമിച്ച് ഒരാഴ്ചക്കുള്ളിലാണ് പുതിയ ശിപാര്‍ശ സമര്‍പ്പിക്കപ്പെട്ടത്. ജസ്റ്റിസ് അഖില്‍ ഖുറേഷിയെപ്പോലുള്ള മുതിര്‍ന്ന ജഡ്ജിമാരെ പരമോന്നത കോടതിയില്‍ നിയോഗിക്കണം എന്ന് ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിച്ചിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു

എന്നാൽ കൊളീജിയത്തിലെ അഭിപ്രായ ഭിന്നതകള്‍ മൂലം തീരുമാനം വൈകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here