താലിബാനെ എതിർക്കാം, പ്രതിരോധിക്കാം, പക്ഷേ പച്ച കള്ളങ്ങൾ പ്രചരിപ്പിച്ചു ആയിരിക്കരുത്

0
305

താലിബാനെതിരെ പൊടിപ്പും തേങ്ങലും വെച്ചു കഥകൾ എഴുതുന്നു മാധ്യമങ്ങൾ,താലിബാൻ ആശയങ്ങൾ എതിർക്കപ്പെടേണ്ടതും പ്രതിരോധിക്കേണ്ടതും ആണ്, പക്ഷേ അത് പച്ച കള്ളം പ്രചരിപ്പിച്ചു ആകരുത്,

1991 മുതൽ 2001 വരെ അധികാരത്തിൽ ഇരുന്നവരാണ് താലിബാൻ, പക്ഷേ അവർ ഒരിക്കലും അഫ്ഗാൻ ജനതയുടെ സ്വതന്ത്രം വക വെച്ചു നൽകിയിരുന്നുന്നില്ല ഇപ്പോൾ അധികാരം വീണ്ടും പിടിച്ചുവെങ്കിലും പൊതു സമൂഹത്തിനു മുന്നിൽ പലതും പറയുന്നതു അല്ലാതെ അതൊന്നും അവരുടെ പ്രവർത്തികളിൽ കാണാൻ കഴിയുന്നില്ല, മനുഷ്യന് അവർ ഏതു മതത്തിൽപെട്ടവർ ആണെങ്കിലും പിറന്ന നാട്ടിൽ സ്വതെന്ത്രമായി ജീവിക്കാനുള്ള അവകാശമാണ് ആദ്യം നൽകേണ്ടത്, താലിബാൻ അധികാരം പിടിച്ചെടുത്തത് മുതൽ ജനങ്ങളുടെ കൂട്ടപാലയാനമാണ് കാണുന്നത്

താലിബാനെ എതിർക്കുമ്പോൾ അത് വഴി ഇസ്‍ലാമോഫോബിയ കൂടി കടത്തി വിടാനാണ് പലരും ശ്രമിക്കുന്നത് അത്തരത്തിൽ ഉള്ള ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം മലയാള മനോരമ പുറത്തു വിട്ടത്, എത്ര വിദഗ്ദമായിട്ടാണ് പച്ചക്കള്ളം തിരുകി കയറ്റിയത്

LEAVE A REPLY

Please enter your comment!
Please enter your name here