മോഷണ കുറ്റം ആരോപിച്ചു ആദിവാസി യുവാവിനെ ലോറിയിൽ കെട്ടി വലിച്ചു

0
243

കണ്ണിൽ ചോരയില്ലാത്ത ക്രൂരത ഈ സംഭവം നടന്നത് അഫ്ഗാനിലല്ല,
കന്നയ്യ ഭീൽ എന്ന ആദിവാസി യുവാവിനെ
മോഷണമാരോപിച്ച് ലോറിയുടെ
പിന്നിൽകെട്ടി റോഡിലൂടെ വലിച്ചിഴച്ച്
കൊന്നത് മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ
ജെട്‌ലിയ ഗ്രാമത്തിലാണ് ..

കന്നയ്യയെ ഗ്രാമത്തിലെ വീടുകളിൽ കവർച്ച
നടത്തിയെന്നാരോപിച്ചാണ് നാട്ടുകാർ
പിടികൂടിയത്. നാട്ടുകാർ ചേർന്ന് ക്രൂരമായി
മർദിക്കുകയും തുടർന്ന് ചരക്കുലോറിയുടെ
പിറകിൽ കയറുകൊണ്ട് കെട്ടി മീറ്ററുകളോളം
നടുറോട്ടിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.

താലിബാന്റെ ക്രൂരതകൾ എണ്ണി പറയുമ്പോൾ തന്നെ ഈ ക്രൂരതയും നമ്മൾ കാണണം

LEAVE A REPLY

Please enter your comment!
Please enter your name here