അജ്മാൻ പോലീസിന്റെ ഈ നന്മ കണ്ടാൽ ആരും കയ്യടിച്ചു പോകും

0
220

ചില കാര്യങ്ങൾ കണ്ടാൽ മനസ്സിൽ വല്ലാത്ത സന്തോഷം നിറയും, അത്തരത്തിൽ ഒരു കാഴ്ചയാണ് അജ്മാനിൽ നിന്നും നമ്മൾ കാണുന്നത്, നീതി നിർവഹണത്തിന് നിയമിക്കപ്പെട്ടവർ സാദാരണക്കാരായ ജനങ്ങളോടും മനുഷ്യത്വപരമായ നിലപാടുള്ളവരായിരിക്കണം,അധികാരത്തിന്റെ മറവിൽ അഹങ്കാരിക്കുന്നവർ പാഠമാക്കണം അജ്മാൻ പോലീസിന്റെ ഈ കാരുണ്യ സ്പർശം,
മൊബൈൽ മോഷ്ടാവെന്നു സംശയിച്ചു മകളുടെ മുൻപിൽ പരസ്യമായി വിചാരണ ചെയ്യുന്ന കേരള പോലീസിന്റെ ഒരു ഉദ്യോഗസ്ഥയുടെ വാർത്ത നാം കേട്ടതിനു പിന്നാലെയാണ് അജ്മാൻ പോലീസിൽ നിന്നുള്ള ഈ ഹൃദയസ്പർശിയായ സമീപനവും നമ്മൾ കാണുന്നത്,

അറബ് പോലീസ് പ്രത്യേകിച്ച് അജ്മാൻ പോലീസിൽ ഈ സമീപനം ആദ്യത്തെ സംഭവമല്ല, ഒട്ടനവധി സംഭവങ്ങൾ നമ്മൾ വാർത്താ മാധ്യമങ്ങളിൽ കൂടി കണ്ടിരിക്കുന്നു.എയർപോർട്ടിൽ എത്താൻ വൈകുമെന്നു കണ്ട മലയാളിയെ പോലീസ് വാഹനത്തിൽ സമയത്ത് എയർപോർട്ടിൽ എത്തിച്ചു കയ്യടി നേടിയ അജ്മാൻ പൊലീസിന് അങ്ങനെ പറയാൻ ഒട്ടനവധി നന്മകളുണ്ട്,

ഇപ്പോൾ ഇതാ മറ്റൊരു മലയാളിക്ക് അജ്മാൻ പോലീസിൽ നിന്നും ലഭിച്ച നന്മയുടെ സ്നേഹം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു

മോൾക്ക് പിസിആർ എടുക്കാൻ വേണ്ടി വന്ന മലയാളിക്ക് അജ്മാൻ പോലീസിൽ നിന്നും ലഭിച്ച സമീപനത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്
(വീഡിയോ )

കാക്കിയിട്ടാൽ തങ്ങളാണ് വലുതെന്നു കരുതുന്നവർ കണ്ടു പഠിക്കട്ടെ അജ്മാൻ പോലീസിന്റെ ഈ നന്മ, സാധാരണക്കാരായ ജനങ്ങളോട് ചേർന്ന് നിൽക്കുമ്പോളാണ് നിങ്ങളുടെ യൂണിഫോമിന് മഹത്വം ഏറുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here