റാബിയ സൈഫിയുടെ മരണത്തിൽ ക്രൂരമായ നിശബ്ദത പാലിക്കുന്ന മാധ്യമങ്ങൾ

0
533

അഫ്ഗാനിലെ ക്ലാസ് മുറിയിൽ കർട്ടൻ ഇട്ടതിനെ പറ്റി പൊടിപ്പും തേങ്ങലും മസാലയും ചേർത്ത് വാർത്തകൾ പടച്ചു വിടുന്ന മാധ്യമങ്ങൾ നിശബ്ദതയിലാണ് ഡൽഹിയിൽ അത് പോലൊരു യുവതിയെ ക്രൂരമായി കൊല ചെയ്യുപെട്ടപ്പോൾ

അന്യന്റെ അടുക്കളയിലെ എച്ചിൽ പാത്രങ്ങളോട് മല്ലടിച്ച് ആ അമ്മ സ്വന്തം മകളെ വളർത്തി വലുതാക്കിയത് , ആവശ്യത്തിനുള്ള വിദ്യാഭ്യാസം നൽകി ഈ രാജ്യത്തിന്റെ നീതിസംരക്ഷിക്കാൻ പ്രാപ്തയാക്കി. പക്ഷെ ആ അമ്മ ഇന്ന് ആ മകൾക്ക് തന്നെ നീതികിട്ടാൻ രാജ്യത്തോട് കേഴുകയാണ്.

ചിലരുടെ കാര്യങ്ങളിൽ നമ്മുടെ മഹാരാജ്യത്തെ മാധ്യമങ്ങൾക്കും, ബുദ്ധിജീവികൾക്കും മൗനമാണ്.കാരണം ഡൽഹിയിൽ പൈശാചികമായി കൊലചെയ്യപ്പെട്ട ആ പെൺകുട്ടിയുടെ പേര് റാബിയ സൈഫി എന്നാണ്.കഴുത്തറുക്കപ്പെട്ട്, മാറിടങ്ങൾ രണ്ടും ഛേദിക്കപ്പെട്ട്, ലൈംഗികാവയവം കുത്തിക്കീറി, ശരീരമാസകലം നിരവധി മുറിവുകളുമായി.. ഒരു പക്ഷെ കേട്ടുകേൾവിയിൽ നിർഭയ വധത്തേക്കാൾ ഭീകരമായ രീതിയിൽ പിച്ചിചീന്തപ്പെട്ട മകൾക്കും നീതി നിഷേധിച്ചു കൂടാ മൗനികളേ മൗനം വെടിഞ്ഞ് ചുരുങ്ങിയ പക്ഷം ഒരു ഹാഷ്ടാഗെങ്കിലും ആ പെൺകുട്ടിക്ക് വേണ്ടിയിടൂ.

LEAVE A REPLY

Please enter your comment!
Please enter your name here